സ്വകാര്യ വിമാനത്തിൽ വിജയ് ചെന്നൈയിലേക്ക്, അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
ചെന്നൈ ∙ കരൂരിനെ ദുരന്തഭൂമിയാക്കിയ റാലിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം. വിരമിച്ച ജഡ്ജി അരുണ ജഗദീഷൻ അധ്യക്ഷനായ കമ്മിഷനായിരിക്കും ദുരന്തത്തെ കുറിച്ച് അന്വേഷിക്കുകയെന്ന് സർക്കാർ അറിയിച്ചു.…
വോട്ടര്‍പട്ടികയില്‍ ഇനിയും പേരു ചേര്‍ക്കാം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കി വോട്ടര്‍പട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിക്കും. …
‘ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മയ്ക്കും, കൈ കാലില്ലാത്ത കുട്ടി വരച്ച ചിത്രത്തിനും ലൈക്കിട്ട് നിറയ്ക്കുന്ന പ്രിയപ്പെട്ടവരേ, ജാഗ്രത വേണം’
തിരുവനന്തപുരം: എഐ ഉപയോഗിച്ച് നിര്‍മിക്കുന്ന ചിത്രങ്ങളിലും വിഡിയോകളിലും ജാഗ്രത വേണമെന്ന് കേരള പൊലീസ്. ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മയ്ക്കും, കൈ കാലില്ലാത്ത കുട്ടി വരച്ച ചിത്രത്തിനും ലൈക്കും കമന്റും കൊണ്ട് നിറയ്ക്കുന്ന പ്രിയപ്പെട്ടവര്‍ അറിയാനാണ്. നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങളും…
പോലീസ് പിന്തുടര്‍ന്നു, മക്കളെ കാറില്‍ പൂട്ടിയിട്ട് പ്രതി ഓടിരക്ഷപ്പെട്ടു
മോഷണക്കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന യുവാവ് പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞു. പോലീസ് ജീപ്പ് പിന്തുടര്‍ന്നതോടെ, കാറില്‍ കുട്ടികളെ പൂട്ടിയിട്ടശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളില്‍ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്. കേസില്‍ വാറന്റിറങ്ങിയിട്ട്…
പണമില്ല, ചിതാഭസ്മം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാമോ?; മധ്യപ്രദേശിൽ എത്തിച്ചുകൊടുത്ത് കേരള പോലീസ്
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളിയായ പതിനെട്ടു വയസുകാരന്റെ ചിതാഭസ്മം നാട്ടിലെത്തിച്ചുകൊടുത്ത് കേരള പോലീസ്. മധ്യപ്രദേശ് സ്വദേശി അമൻകുമാറാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇടുക്കിയിൽ ജോലി ചെയ്യാൻ എത്തിയ അമൻ രോഗബാധിതനാകുകയും ചികിത്സ തേടുകയുമായിരുന്നു. കരാറുകാരൻ മൃതദേഹം നാട്ടകത്തെ…
വിജയ്‌യുടെ റാലിയിൽ വൻ ദുരന്തം, 31 മരണം, 50ലേറെ പേർക്ക് പരിക്ക്
വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 31 പേർ മരിക്കുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്. 60കാരനായ ഓട്ടോ ഡ്രൈവറാണ് ആദ്യം മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിജയ്‌യുടെ കരൂർ റാലിയിലാണ് സംഭവം. ജനക്കൂട്ടം…
വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം: 10 പേര്‍ മരിച്ചതായി വിവരം, നിരവധി പേർക്ക് പരിക്ക്
ചെന്നൈ : നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം.നിരവധി പേർ കുഴഞ്ഞുവീണു. പത്ത് പേർ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടിലെ കരൂരിൽ നടന്ന റാലിക്കിടെയായിരുന്നു അപകടം. ദുരന്തമുണ്ടായതോടെ വിജയ് പ്രസംഗം പൂർത്തിയാക്കാതെ…
ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ ഒരു കാര്‍കൂടി പിടിച്ചെടുത്തു
കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള നിസാന്‍ പട്രോള്‍ വൈ 16 എന്ന കാറാണ് കണ്ടെത്തിയത്. ചുവന്ന നിറത്തിലുള്ള കാര്‍ കൊച്ചിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കാര്‍…
കവർന്നത് 25 പവനോളം സ്വർണം, മോഷ്ടാവ് വീട്ടിലേക്ക് കയറിയത് ടെറസ് വഴി; അന്വേഷണം
കോഴിക്കോട് ∙ പറമ്പിൽ ബസാർ മല്ലിശേരി താഴത്ത് അടച്ചിട്ട വീട്ടിൽ മോഷണം. 25 പവനോളം സ്വർണാഭരങ്ങളാണ് മോഷണം പോയത്. രണ്ട് ദിവസം മുൻപ് വീട് അടച്ച ശേഷം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നതായി വീട്ടുകാർ പറയുന്നു. ഇന്നലെ രാത്രി 12…
വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു
മണ്ണാർക്കാട്: അലനല്ലൂരിൽ വിദ്യാർഥിനി കുഴഞ്ഞുവീണുമരിച്ചു. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുഴഞ്ഞുവീണ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മണ്ണാർക്കാട് എംഇഎസ് എച്ച്എസ് എസി ലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.…















