കവർന്നത് 25 പവനോളം സ്വർണം, മോഷ്ടാവ് വീട്ടിലേക്ക് കയറിയത് ടെറസ് വഴി; അന്വേഷണം

Spread the love

കോഴിക്കോട് ∙ പറമ്പിൽ ബസാർ മല്ലിശേരി താഴത്ത് അടച്ചിട്ട വീട്ടിൽ മോഷണം. 25 പവനോളം‌ സ്വർണാഭരങ്ങളാണ് മോഷണം പോയത്. രണ്ട് ദിവസം മുൻപ് വീട് അടച്ച ശേഷം ഒരു സ്വകാര്യ ചടങ്ങിൽ‌ പങ്കെടുക്കാൻ പോയിരുന്നതായി വീട്ടുകാർ പറയുന്നു. ഇന്നലെ രാത്രി 12 മണിയോട് അടുപ്പിച്ച് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് മോഷണ വിവരം അറിയുന്നതെന്നും അപ്പോൾ തന്നെ പൊലീസിൽ ഇക്കാര്യം അറിയിച്ചെന്നും വീട്ടുകാർ പറഞ്ഞു.

 

വീടിന്റെ ടെറസിലൂടെയാകാം മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനുള്ളിലെ മുറികൾ പൂട്ടിയിരുന്നില്ല. സിസി ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുടെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പ്രദേശത്ത് ഫൊറൻസിക് സംഘം എത്തി പരിശോധന പൂർത്തിയാക്കി.

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *