പോലീസ് പിന്തുടര്‍ന്നു, മക്കളെ കാറില്‍ പൂട്ടിയിട്ട് പ്രതി ഓടിരക്ഷപ്പെട്ടു

Spread the love

മോഷണക്കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന യുവാവ് പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞു. പോലീസ് ജീപ്പ് പിന്തുടര്‍ന്നതോടെ, കാറില്‍ കുട്ടികളെ പൂട്ടിയിട്ടശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളില്‍ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്.

 

കേസില്‍ വാറന്റിറങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞദിവസമാണ് ഇത് കാഞ്ഞാര്‍ പോലീസിന് ലഭിച്ചത്. അന്വേഷണത്തില്‍, ശ്രീജിത്ത് അറക്കുളം കാവുംപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന വിവരം അറിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ എസ്‌ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് അവിടെ ചെന്നു.

 

ഇവരെ കണ്ടയുടന്‍ ഊടുവഴിയിലുടെ ഇയാള്‍ കാറുമായി പാഞ്ഞു. ഇയാളുടെ രണ്ടുമക്കളും കാറിലുണ്ടായിരുന്നു. ഒടുവില്‍, വഴി തീര്‍ന്നിടത്ത് കുട്ടികളെ കാറില്‍ പൂട്ടിയിട്ടശേഷം താക്കോലുമായി ഇയാള്‍ ഓടിപ്പോയി.

 

പിന്നാലെയെത്തിയ പോലീസ്, കാറിലിരുന്ന് നിലവിളിക്കുന്ന കുട്ടികളെയാണ് കണ്ടത്. കൊച്ചുകുട്ടികളായിരുന്നതിനാല്‍ തനിയെ കാറിന്റെ വാതില്‍ തുറക്കാന്‍ അറിയില്ലായിരുന്നു. വാഹനനമ്പര്‍വെച്ച് അന്വേഷിച്ചപ്പോള്‍ ശ്രീജിത്തിന്റെ ഭാര്യയുടെ പേരും ഫോണ്‍ നമ്പരും കിട്ടി. അവര്‍, വീട്ടിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കാറിനടുത്ത് എത്തിച്ചു. അതുപയോഗിച്ച് കാര്‍ തുറന്ന് കുട്ടികളെ പുറത്തെത്തിച്ചു. റോഡരികിലെ കമ്പികളും പൈപ്പുകളും മോഷ്ടിച്ച് കടത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഇയാള്‍ക്കെതിരായ കേസുകളെല്ലാമെന്ന് പോലീസ് പറഞ്ഞു.

 

 

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *