ചെന്നൈ : നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം.നിരവധി പേർ കുഴഞ്ഞുവീണു. പത്ത് പേർ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടിലെ കരൂരിൽ നടന്ന റാലിക്കിടെയായിരുന്നു അപകടം. ദുരന്തമുണ്ടായതോടെ വിജയ് പ്രസംഗം പൂർത്തിയാക്കാതെ മടങ്ങി.കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് കുഴഞ്ഞുവീണതെന്നും മൂന്ന് കുട്ടികൾ ഐസിയുവിലാണെന്നും തമിഴ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.








