ബൈക്കിൽ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയിൽപ്പെട്ട് മരിച്ചു

കോഴിക്കോട് ∙ പേരാമ്പ്രയിൽ റോഡിൽ തെന്നി വീണ ബൈക്കിൽ നിന്ന് തെറിച്ചു വീണ യുവാവ് എതിർവശത്ത് നിന്നെത്തിയ കാറിന് അടിയിൽപ്പെട്ട് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ.ബി.രാജ്(22) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ കരുവണ്ണൂർ പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്.…

സപ്ലൈകോയിൽ പ്രണയമഴ….! 14 രൂപയ്ക്ക് പഞ്ചസാര, ഫെബ്രുവരി 14 മുതൽ ഈ ആനുകൂല്യം സ്വന്തമാക്കാം

  ഇത്തവണത്തെ വാലന്റൈൻസ് ഡേ സപ്ലൈകോ ആഘോഷിക്കുന്നത് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക് നൽകിക്കൊണ്ടാണ്. പ്രണയദിനമായ ഫെബ്രുവരി 14-ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഭാഗ്യവാന്മാർക്ക് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക് സ്വന്തമാക്കാം.…

ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

കാസര്‍കോട്: സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ രേഷ്മയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് നിഗമനം. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. എന്നാല്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട്…

എൻ വാസുവിന് ജാമ്യം; കേസിൽ ജയിൽ മോചിതനാകുന്ന അഞ്ചാമൻ

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ആണ് അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്.   പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്.…

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

കോഴിക്കോട്∙ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക്കിന്റെ(41) മരണവുമായി ബന്ധപ്പെട്ട് മഞ്ചേരി വനിത സബ് ജയിലിൽ കഴിയുന്ന വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫയ്ക്ക് (35) ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ…

വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പുല്‍പള്ളി: വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരിയപ്പള്ളി ഗാന്ധി നഗര്‍ ഉന്നതിയിലെ മുരാശ വള്ളി (68)യാണ് മരിച്ചത്. വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാന്ധി നഗര്‍ ഉന്നതിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യ ജയമ്മ…

ദീപക്കിന്റെ ആത്മഹത്യ: ആരോപണങ്ങളിൽ ഉറച്ച് ഷിംജിത; ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോഴിക്കോട്∙ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക്കിന്റെ(41) മരണവുമായി ബന്ധപ്പെട്ട് മഞ്ചേരി വനിത സബ് ജയിലിൽ കഴിയുന്ന വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ…

കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ അധ്യാപകര്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ല: കേരള ഹൈക്കോടതി

  വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയില്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി.   അധ്യാപകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമോ ബാലനീതി നിയമം പ്രകാരമോ ഉള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.…

നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് തന്നെ;പ്രതി പിടിയിൽ

മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതി പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി സ്വദേശി ജിഹാസിനെ(25) പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ജിഹാസിനെ മാനന്തവാടി ഡി വൈ എസ് പി…

ബാണാസുര മേഖലയില്‍ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ജില്ലാ സര്‍വെ സംഘം

  പടിഞ്ഞാറത്തറ: ബാണാസുര മലനിരകളിലെ ദുര്‍ഘട പ്രദേശങ്ങളില്‍ കോഴിക്കോട്-വയനാട് ജില്ലാ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ജില്ലാ ഡിജിറ്റല്‍ സര്‍വെ സ്പെഷ്യല്‍ സംഘം. കാഞ്ഞിരങ്ങാട്, തൊണ്ടര്‍നാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി മേഖലയില്‍ ദിവസങ്ങളോളം വനത്തിനകത്ത് ക്യാമ്പ് ചെയ്താണ് സംഘം അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തീകരിച്ചത്.…