‘ഇനി ഞങ്ങൾ മൂന്ന് പേർ’; ചർച്ചയായി രശ്മിക മന്ദാനയുടെ പോസ്റ്റ്

ഒരു മാസം മുമ്പാണ് തെന്നിന്ത്യൻ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മനോഹരമായ പോസ്റ്റിലൂടെ ഇരുവരും തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ ഹൽദി, സംഗീത് ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും പോസ്റ്റ്…

കളിക്കിടെ അശ്ലീല ഭാഷാ പ്രയോഗം! അഭിഷേക് ശർമയെ അച്ചടക്കം പഠിപ്പിക്കാൻ ബിസിസിഐ; വൻതുക പിഴ ചുമത്തി

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടയിലെ മോശം ഭാഷാ പ്രയോഗത്തിനു പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സൂപ്പർ താരം അഭിഷേക് ശർമയെ അച്ചടക്കം പഠിപ്പിക്കാന്‍ ഉറച്ച് ബിസിസിഐ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അച്ചടക്കം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് അഭിഷേകിനെതിരെ വൻ തുകയാണ്…

ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല വീഡിയോ ഇട്ടത്, റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല: കിച്ചു സുധി

അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകന്‍ കിച്ചുവും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറയുന്ന കിച്ചുവിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് രേണു സുധിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും…

ഗുഡ്സ് ട്രെയിനിനു മുകളിൽക്കയറി സെൽഫി; 18കാരന് ഷോക്കേറ്റു, ഗുരുതര പരിക്ക്:സംഭവം കോഴിക്കോട്

  കോഴിക്കോട് ∙ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിനു മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.    …

എൽപിജി കള്ളക്കടത്ത്; പിടിച്ചെടുത്തത് 1.26 കോടിയുടെ വസ്തുക്കൾ, സംഘം പിടിയിൽ

മുംബൈ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അന്തർസ്സംസ്ഥാന എൽപിജി കള്ളക്കടത്ത് സംഘം പിടിയിൽ. ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് കടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് 1.26 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.   രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര വിജിലൻ സെൽ…

നരസ്സി പുഴയിൽ 48കാരന്റെ മൃതദേഹം കണ്ടെത്തി

പനമരം: പനമരം നീർവാരം നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി. കോട്ടവയൽ ഉന്നതിയിലെ അയ്യപ്പൻ (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തി മൃതുദേഹം പുഴയിൽ നിന്നും പുറത്തെടുത്തു. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വാഹനാപകടം: 5 പേർക്ക് പരിക്ക്

നടവയലിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്ക്. കാൽനടയാത്രക്കാരുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടവയൽ ഹോളിക്രോസ് ദേവാലയത്തിൽ കുർബാന യ്ക്കായി എത്തിയവരാണ് അപകട ത്തിൽപ്പെട്ടത്.

വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളഞ്ഞു കയറി, ക്രൂരമർദനം; ഓട്ടിസം ബാധിതന്റെ മരണം കൊലപാതകം

കൊടുങ്ങല്ലൂർ ∙ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സ്പെഷൽ സ്കൂളിൽ ഓട്ടിസം ബാധിച്ച യുവാവിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. കേസിൽ കെയർടേക്കറെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര ചെല്ലിപറമ്പിൽ പ്രഭാകരന്റെ മകൻ ശ്രീനാഥിനെ (35) ആണ് എസ്ബിഐ റോഡിലെ അനുഗ്രഹ സ്പെഷൽ…

നാട്ടുകാരുടെ പേടിസ്വപ്നം; ഒടുവിൽ മുട്ടിക്കൊമ്പൻ പിടിയിൽ

ബത്തേരി ∙ വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതി പരത്തിവന്ന ‘മുട്ടിക്കൊമ്പൻ’ എന്ന കാട്ടാനയെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു. 13 ദിവസമായി തുടർന്ന ദൗത്യമാണ് വിജയം കണ്ടത്. തുടർനടപടികൾക്കായി സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകളെ എത്തിച്ചു. ‘താത്തൂർ ടസ്കർ 1’…

യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തി, യുവാക്കളെ വെടിവച്ച് മലയാളി; ഒരാൾ മരിച്ചു

മുംബൈ∙ മുംബൈയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവർക്ക് നേരെ മലയാളി വെടിയുതിർത്തു. ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കരസേനാ മുൻ ഉദ്യോഗസ്ഥൻ ജയൻ ശിവാനന്ദൻ നായരാണു (51) പിടിയിലായത്. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ്…