‘ഇനി ഞങ്ങൾ മൂന്ന് പേർ’; ചർച്ചയായി രശ്മിക മന്ദാനയുടെ പോസ്റ്റ്

Spread the love

ഒരു മാസം മുമ്പാണ് തെന്നിന്ത്യൻ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മനോഹരമായ പോസ്റ്റിലൂടെ ഇരുവരും തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ ഹൽദി, സംഗീത് ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും പോസ്റ്റ് ചെയ്തിരുന്നു.

 

ഇപ്പോഴിതാ രശ്മികയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും ചർച്ചയാവുകയാണ്. ‘ഇനി ഞങ്ങൾ മൂന്ന് പേരാണ്’ എന്ന കുറിപ്പോടെ ഒരു വീഡിയോയാണ് നടി പോസ്റ്റ് ചെയ്തത്. Terribly Tiny Tales (TTT) -ന്റെ ‘രശ്മിക ആന്റ് റൂ’ എന്ന ആനിമേറ്റ്ഡ് സീരിസിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ പങ്കുവെച്ചത്.

 

രശ്മികയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ‘റൂ’ എന്ന ആനിമേറ്റഡ് കഥാപാത്രത്തിനും മഞ്ഞ നിറത്തിലുള്ള ഒരു പൂവിന്റെ കഥാപാത്രത്തിനുമൊപ്പം ഈ സീരിസിൽ വിജയ് കൂടി എത്തുന്നുവെന്നാണ് ഈ പോസ്റ്റിലൂടെ രശ്മിക ഉദ്ദേശിച്ചത്. എന്നാൽ വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഗീതാ ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ ഒന്നിച്ച ഇരുവരുടേയും കെമിസ്ട്രി ആനിമേറ്റ്ഡ് സീരിസിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പുരിലാണ് ഇരുവരുടേയും വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇതിൽ പങ്കെടുത്തത്. അതിനുശേഷം ഹൈദരാബാദിൽ സിനിമാ മേഖലയിലുള്ളവർക്കായി വിരുന്നും ഒരുക്കിയിരുന്നു.

  • Related Posts

    ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല വീഡിയോ ഇട്ടത്, റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല: കിച്ചു സുധി

    Spread the love

    Spread the loveഅന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകന്‍ കിച്ചുവും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറയുന്ന കിച്ചുവിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് രേണു സുധിക്കെതിരെ നിരവധി…

    ബിഗ് സ്ക്രീനിൽ തീപ്പൊരി പാറിച്ച് ഹാഷിറും ടീമും! ബോക്സ് ഓഫീസിൽ ഇത് പുതുചരിത്രം; ‘വാഴ 2’ കളക്ഷൻ

    Spread the love

    Spread the loveനവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുതുമുഖങ്ങൾ അണിനിരന്ന ചിത്രം ഓപ്പണിങ് ഡേയിൽ തന്നെ അഞ്ച് കോടിക്ക് മുകളിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *