യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തി, യുവാക്കളെ വെടിവച്ച് മലയാളി; ഒരാൾ മരിച്ചു

Spread the love

മുംബൈ∙ മുംബൈയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവർക്ക് നേരെ മലയാളി വെടിയുതിർത്തു. ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കരസേനാ മുൻ ഉദ്യോഗസ്ഥൻ ജയൻ ശിവാനന്ദൻ നായരാണു (51) പിടിയിലായത്. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. അക്ബർ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർക്കാണ് പരുക്കേറ്റത്.

 

താൻ സഹോദരിയായി കാണുന്ന യുവതിയെ ആക്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്നാണ് ജയൻ പൊലീസിനു നൽകിയ മൊഴി. ഏറെനാളുകളായി യുവതിയെ മൂവർസംഘം പിന്തുടരുന്നുണ്ടായിരുന്നു. പലതവണ ലൈംഗികാതിക്രമത്തിനും ശ്രമിച്ചു. പ്രതികൾ ശല്യപ്പെടുത്തുന്നതിനെക്കുറിച്ചു യുവതി ജയനോടു പരാതി പറഞ്ഞിരുന്നു. ഇന്നലെ രാവിലെ മുംബ്രയിലെ ബിസ്‌മില്ലാ ചാളിൽ യുവതിയെ അക്രമികൾ പിന്തുടർന്നതോടെ വീട്ടിൽ നിന്നു തോക്കുമായി വന്ന ജയൻ വെടിവയ്ക്കുകയായിരുന്നു. പൊലീസ് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.

  • Related Posts

    കാലിക്കച്ചവടത്തിൽനിന്ന് ലഹരിയിലേക്ക്; റെയ്ഹാനത്തിനേയും ഒപ്പംകൂട്ടി വിൽപന, പിടികൂടിയത് വൻ MDMA ശേഖരം

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് പിടിയിലായ സ്ത്രീയടക്കമുള്ള രണ്ട് പേരിൽനിന്ന് കണ്ടെടുത്ത് വൻ എംഡിഎംഎ ശേഖരം. മുക്കം പൂളപ്പോയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ പി. (36) പൂളപ്പൊയിൽ താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്ഹാനത്ത് (45) എന്നിവരെയാണ് മുക്കം പോലീസ്…

    മകന്റെ അസുഖം മാറാന്‍ മകളെ നരബലി നല്‍കി; മാതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍

    Spread the love

    Spread the loveഹസാരിബാഗ്: ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ മന്ത്രവാദ വിശ്വാസത്തെ തുടര്‍ന്ന് സ്വന്തം മകളെ നരബലി നല്‍കി മാതാവ്. കുസുംബ ഗ്രാമത്തിലാണ് സംഭവം. മാതാവ് രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), നാട്ടുകാരനായ ഭീം റാം (40) എന്നിവരാണ്…

    Leave a Reply

    Your email address will not be published. Required fields are marked *