എൽപിജി കള്ളക്കടത്ത്; പിടിച്ചെടുത്തത് 1.26 കോടിയുടെ വസ്തുക്കൾ, സംഘം പിടിയിൽ

Spread the love

മുംബൈ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അന്തർസ്സംസ്ഥാന എൽപിജി കള്ളക്കടത്ത് സംഘം പിടിയിൽ. ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് കടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് 1.26 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

 

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര വിജിലൻ സെൽ നടത്തിയ പരിശോധനയിലാണ് ഖോജെവാഡി ഷിവർ മേഖലയിലെ വിജനമായ സ്ഥലത്തുനിന്ന് കള്ളക്കടത്ത് സംഘത്തെ പിടികൂടിയത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് ചെറിയ സിലിണ്ടറുകളിൽ നിറയ്ക്കുമ്പോൾ സംഘത്തെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു. 35,220 കിലോ എൽപിജി ഉൾക്കൊള്ളുന്ന രണ്ട് ടാങ്കറുകളും 26 സിലിണ്ടറുകളും സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തു. ഇവയ്ക്ക് 1.26 കോടി വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2,480 കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാനാകുന്ന പാചകവാതകമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

  • Related Posts

    ഫെബ്രുവരിയിൽ വിവാഹം; പിന്നാലെ സ്ത്രീധനപീഡനം: സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി

    Spread the love

    Spread the loveഹൈദരാബാദ്∙ സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ ഇഷിത യാദവ് (26) ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപുർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ വച്ചാണ് ഇഷിത ജീവനൊടുക്കിയത്. ഇതുമായി…

    ‘അവർ എനിക്കെതിരെ ഒരുമിച്ചു, ഗൂഢാലോചന നടത്തി; എനിക്കു നീതി വേണം’

    Spread the love

    Spread the loveചെന്നൈ ∙ തനിക്കെതിരെ ബിജെപിയും ഡിഎംകെയും അടക്കമുള്ളവർ ഒരുമിച്ചുചേർന്നെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് നടനും ടിവികെ നേതാവുമായ വിജയ്. തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു വിജയ്.   ‘‘അവർ എന്നെ…

    Leave a Reply

    Your email address will not be published. Required fields are marked *