അവർ കരുതിയത് എനിക്ക് ഭ്രാന്താണെന്ന്: 14 വർഷം സൈക്യാട്രിക് മരുന്നുകൾ: ഞെട്ടിച്ച് ലെനയുടെ വെളിപ്പെടുത്തൽ
മലയാളികളുടെ പ്രിയനടി ലെന തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ വ്യക്തിബന്ധങ്ങളെക്കുറിച്ചും വഴിത്തിരിവുകളെക്കുറിച്ചും പങ്കുവച്ച വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകുന്നു. വെറും 12-ാം വയസ്സിൽ തുടങ്ങിയ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും, അത് വിവാഹത്തിലേക്കും പിന്നീട് പക്വമായ ഒരു വേർപിരിയലിലേക്കും എത്തിയതിനെക്കുറിച്ചാണ് താരം മനസ്സ് തുറന്നത്. തന്റെ…
‘അവൾ തിരിച്ചുവരണമെങ്കിൽ അദ്ഭുതം സംഭവിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു’; അസാമാന്യമായ മനക്കരുത്തോടെ ശ്രീക്കുട്ടി ജീവിതത്തിലേക്ക്
കൊച്ചി ∙ അസാമാന്യമായ മനക്കരുത്തോടെ ശ്രീക്കുട്ടി ജീവിതത്തിലേക്കു പിച്ചവയ്ക്കുന്നു. നാലു മാസങ്ങൾക്കു മുൻപു വർക്കലയിൽ ട്രെയിൻ യാത്രയ്ക്കിടെ ആക്രമണത്തിന് ഇരയായ തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി (19) ആശുപത്രി വിട്ടു. തലച്ചോറിനു ഗുരുതരമായി ക്ഷതമേറ്റു രണ്ടര മാസമായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തി; കന്നഡ നടി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
ബെംഗളൂരു ∙ മോഹൻ റാവു എന്ന ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു, കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവർ അറസ്റ്റിലായി. വിനയിനെ ബിന്ദു വിവാഹം ചെയ്യുന്നതു തടഞ്ഞതാണു പ്രകോപനമെന്നാണു മൊഴി. ഫെബ്രുവരി 19നു മോഹൻ റാവുവിനെ വിനയ്…
എസ്എസ്എൽസി പരീക്ഷയുടെ തയാറെടുപ്പുകൾ പൂർത്തിയായി
തിരുവനന്തപുരം∙ സംസ്ഥാനത്ത് 2026 മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ്. 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 കുട്ടികളും, ഗൾഫ്‌മേഖലയിൽ 7 പരീക്ഷാകേന്ദ്രങ്ങളിലായി 633 കുട്ടികളും ലക്ഷദ്വീപിൽ 9…
ശ്വാസംമുട്ടലിന് ആശുപത്രിയിലെത്തി; യുവതിക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള വാക്‌സീൻ
ശാസ്താംകോട്ട∙ കലശലായ ശ്വാസം മുട്ടലിനെ തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് മരുന്ന് മാറി കുത്തിവയ്പ്പ് നടത്തി. ഒപി വിഭാഗത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ ചികിത്സയ്‌ക്കെത്തിയ മൈനാഗപ്പള്ളി സ്വദേശിയായ പതിനെട്ടുകാരിക്കാണ് മരുന്ന് മാറി പേവിഷബാധയ്ക്കുള്ള വാക്‌സീൻ എടുത്തത്. അമ്മയ്ക്ക്…
മക്കൾക്ക് ജൂസിൽ വിഷം നൽകി അച്ഛൻ ജീവനൊടുക്കി; മൂത്തമകളും മരിച്ചു
മാന്നാർ (ആലപ്പുഴ) ∙ മക്കൾക്ക് ജൂസിൽ വിഷം കലർത്തി നൽകുകയും സ്വയം കുടിക്കുകയും ചെയ്ത അച്ഛൻ മരിച്ചു. പിന്നാലെ മൂത്തമകളും മരിച്ചു. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ്…
വോട്ടർ പട്ടികയിൽനിന്ന് പുറത്തായവരെ ബിജെപി നാടുകടത്തും: അമിത്ഷാ
മഥുരാപുർ ( ബംഗാൾ) ∙ നുഴഞ്ഞുകയറ്റക്കാരുടെ പേരു മാത്രമേ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) വഴി മാറ്റിയിട്ടുള്ളൂവെന്നും ബിജെപി അധികാരത്തിലെത്തിയാൽ അവരെ സംസ്ഥാനത്തു നിന്നുതന്നെ പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപിയുടെ ‘പരിവർത്തൻ യാത്ര’യുടെ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അമിത്ഷാ കടുത്ത വാക്കുകൾ…
മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണൻ അന്തരിച്ചു
കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണിക്കൃഷ്ണൻ (89) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മികച്ച വാഗ്മിയും പത്രപ്രവർത്തകനും നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹം ആറു തവണ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്.
പുണ്യം തേടി ഭക്തലക്ഷങ്ങൾ;ആറ്റുകാൽ പൊങ്കാല ഇന്ന്
തിരുവനന്തപുരം ∙ പ്രാർഥനാ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്കു പൊങ്കാലയർപ്പിക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസമായ ഇന്ന് രാവിലെ 9.15 ന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെയാണു ചടങ്ങുകൾ ആരംഭിക്കുക. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങ് നടക്കും.…
കോക്പിറ്റിൽ സുഖമായി ഉറങ്ങി വിമാന കമ്പനി ഉടമ; വിഡിയോ പങ്കുവച്ച് അജിത് പവാറിന്റെ മകൻ
മുംബൈ∙ ബാരാമതിയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും മറ്റു നാലുപേരുടെയും മരണത്തിന് ഇടയാക്കിയ ലിയർജെറ്റ് 45 എക്‌സ്‌ആർ വിമാനം പ്രവർത്തിപ്പിച്ച ‘വിഎസ്ആർ വെഞ്ചേഴ്‌സ്’ എന്ന കമ്പനിക്കെതിരെ ഗുരുതര സുരക്ഷാ വീഴ്ചകൾ ആരോപിച്ച് അജിത് പവാറിന്റെ മകൻ ജയ് പവാർ രംഗത്തെത്തി. വിമാനത്തിന്റെ കോക്പിറ്റിൽ…
















