കോക്പിറ്റിൽ സുഖമായി ഉറങ്ങി വിമാന കമ്പനി ഉടമ; വിഡിയോ പങ്കുവച്ച് അജിത് പവാറിന്റെ മകൻ

Spread the love

മുംബൈ∙ ബാരാമതിയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും മറ്റു നാലുപേരുടെയും മരണത്തിന് ഇടയാക്കിയ ലിയർജെറ്റ് 45 എക്‌സ്‌ആർ വിമാനം പ്രവർത്തിപ്പിച്ച ‘വിഎസ്ആർ വെഞ്ചേഴ്‌സ്’ എന്ന കമ്പനിക്കെതിരെ ഗുരുതര സുരക്ഷാ വീഴ്ചകൾ ആരോപിച്ച് അജിത് പവാറിന്റെ മകൻ ജയ് പവാർ രംഗത്തെത്തി. വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റിന്റെ സീറ്റിൽ ഒരാൾ ഉറങ്ങുന്ന വിഡിയോ ജയ് പവാർ പങ്കുവച്ചു. വിഎസ്ആർ കമ്പനി ഉടമ രോഹിത് സിങ്ങാണ് പൈലറ്റിന്റെ സീറ്റിലിരുന്ന് ഉറങ്ങുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

 

എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടുവെന്നും ഈ വേദന ജീവിതകാലം മുഴുവൻ എന്നോടൊപ്പമുണ്ടാകുമെന്നും വിഡിയോയ്ക്കൊപ്പം ജയ് പവാർ കുറിച്ചു. ഡിജിസിഎ ഈ വിഷയത്തിൽ അടിയന്തര നടപടി എടുക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ വിഎസ്ആർ കമ്പനിയുടെ എല്ലാ വിമാനങ്ങളും സർവീസ് നടത്തുന്നത് തടയണമെന്നും രോഹിത് സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അജിത് പവാറിന്റെ അനന്തരവൻ രോഹിത് പവാറും ഈ വിഡിയോ പങ്കുവച്ചു. രോഹിത് സിങ്ങിനു കേന്ദ്രമന്ത്രിമാരുമായും ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ മടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാമോഹൻ നായിഡു രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം, മോശം കാഴ്ചപരിധിയും സുരക്ഷാ വീഴ്ചകളുമാണ് അപകടത്തിനു കാരണം. ലാൻഡിങ്ങിന് ആവശ്യമായ 5 കിലോമീറ്റർ കാഴ്ചപരിധിക്ക് പകരം 3 കിലോമീറ്റർ മാത്രമാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. ജനുവരി 28ന് നടന്ന അപകടത്തിൽ അജിത് പവാർ, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ, രണ്ട് പൈലറ്റുമാർ, വിമാനത്തിലെ ജീവനക്കാരൻ എന്നിവരുൾപ്പെടെ അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു.

  • Related Posts

    പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വയോധികൻ‌; എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ. ഹോസ്റ്റലിനു സമീപം പലചരക്ക് കട നടത്തുന്ന ദീപക് പ്രധാൻ എന്നയാളെയാണ് ഇൻഫോ വാലി പൊലീസ് പിടികൂടിയത്.…

    മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

    Spread the love

    Spread the loveചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്.   ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ മാസമാണു ജാമ്യം…

    Leave a Reply

    Your email address will not be published. Required fields are marked *