‘അവൾ തിരിച്ചുവരണമെങ്കിൽ അദ്ഭുതം സംഭവിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു’; അസാമാന്യമായ മനക്കരുത്തോടെ ശ്രീക്കുട്ടി ജീവിതത്തിലേക്ക്

Spread the love

കൊച്ചി ∙ അസാമാന്യമായ മനക്കരുത്തോടെ ശ്രീക്കുട്ടി ജീവിതത്തിലേക്കു പിച്ചവയ്ക്കുന്നു. നാലു മാസങ്ങൾക്കു മുൻപു വർക്കലയിൽ ട്രെയിൻ യാത്രയ്ക്കിടെ ആക്രമണത്തിന് ഇരയായ തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി (19) ആശുപത്രി വിട്ടു. തലച്ചോറിനു ഗുരുതരമായി ക്ഷതമേറ്റു രണ്ടര മാസമായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

കഴിഞ്ഞ വർഷം നവംബർ രണ്ടിനാണു ലഹരിക്ക് അടിമയായ സഹയാത്രികൻ ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്നു തള്ളിയിട്ടത്. തലയ്ക്കു ഗുരുതര പരുക്കേറ്റ ശ്രീക്കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം ഡിസംബർ 25ന് അമൃത ആശുപത്രിയിലേക്കു മാറ്റിയത്.

 

തലച്ചോറിന്റെ ക്ഷതം കാരണം ബോധമില്ലാതെയും ശ്വസിക്കാൻ ബുദ്ധിമുട്ടിയിരുന്ന നിലയിലായിരുന്നു; ഇടതു തോളിനു പരുക്കുമുണ്ടായിരുന്നു. അമൃതയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. രവിശങ്കരൻ, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

 

ശ്വസിക്കാനായി ട്രക്കിയോസ്റ്റമിയിലൂടെ കഴുത്തിൽ ട്യൂബ് ഘടിപ്പിച്ചു. ഭക്ഷണം നൽകിയതും ട്യൂബിലൂടെയാണ്. ഓക്സിജൻ തെറപ്പി, ശ്വസന വ്യായാമങ്ങൾ, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം, ഓർമശക്തിയും ചിന്താശേഷിയും വീണ്ടെടുക്കാനുള്ള ചികിത്സകൾ, ചലനശേഷി വീണ്ടെടുക്കാനുള്ള പരിശീലനം എന്നിവ നൽകി.

 

തനിയെ ഭക്ഷണം കഴിക്കാനും നടക്കാനും സംസാരിക്കാനുമുള്ള ശേഷി ശ്രീക്കുട്ടി വീണ്ടെടുത്തു. ‘അവൾ തിരിച്ചുവരണമെങ്കിൽ അദ്ഭുതമെന്തെങ്കിലും സംഭവിക്കണമെന്നാണു ഡോക്ടർമാർ പറഞ്ഞിരുന്നത്. കൂടെ നിന്ന അവരോടെല്ലാം ഒത്തിരി കടപ്പാടുണ്ട്’– ശ്രീക്കുട്ടിക്കൊപ്പം തണലായി നിന്ന അമ്മ പ്രിയ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണു ശ്രീക്കുട്ടിയെ അമൃതയിലേക്കു മാറ്റിയത്. ചികിത്സാ ചെലവുകൾ മാതാ അമൃതാനന്ദമയി മഠം ഏറ്റെടുത്തിരുന്നു.

  • Related Posts

    വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സ്വകാര്യ ഹർജിക്ക് ഇടക്കാല സ്‌റ്റേ; വ്യാജരേഖയുണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ

    Spread the love

    Spread the loveതിരുവനന്തപുരം ∙ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തിയ കേസിന്റെ തുടർ നടപടികൾക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്. സംഭവത്തിൽ മധ്യപ്രദേശിലും കേസുള്ളതിനാൽ ആ കേസിന്റെ വിശദാംശങ്ങൾ അറിയാനായി മധ്യപ്രദേശ്…

    ‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസിനെതിരെ പരാതിയുമായി യുവതി

    Spread the love

    Spread the loveകൊച്ചി∙ നടനും മോ‍ഡലുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നാണ് യുവതി പരാതി നൽകിയത്. ‘ഷിയാസ് കരീം 65 ലക്ഷം രൂപ തട്ടിയെടുത്തു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം…

    Leave a Reply

    Your email address will not be published. Required fields are marked *