എസ്എസ്എൽസി പരീക്ഷയുടെ തയാറെടുപ്പുകൾ പൂർത്തിയായി

Spread the love

 

 

തിരുവനന്തപുരം∙ സംസ്ഥാനത്ത് 2026 മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ്. 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 കുട്ടികളും, ഗൾഫ്‌മേഖലയിൽ 7 പരീക്ഷാകേന്ദ്രങ്ങളിലായി 633 കുട്ടികളും ലക്ഷദ്വീപിൽ 9 പരീക്ഷാകേന്ദ്രങ്ങളിലായി 386 കുട്ടികളും എസ്എസ്എൽസി പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തു.

 

 

 

ചോദ്യപേപ്പർ 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും എത്തിച്ചു സോർട്ടിങ് പൂർത്തിയാക്കി ബാങ്ക്/ട്രഷറി എന്നിവയുടെ സേഫ് ലോക്കറിലേയ്ക്ക് മാറ്റി. 26000 അധ്യാപകരാണ് ഇൻവിജിലേഷൻ ജോലി നിർവഹിക്കുന്നത്. മൂല്യനിർണയ ക്യാംപുകൾ ഏപ്രിൽ 7 ന് ആരംഭിച്ച് ഏപ്രിൽ 28 ന് പൂർത്തീകരിക്കും. ഫലപ്രഖ്യാപനം 2026 മേയ് മൂന്നാംവാരത്തിനുള്ളിൽ നടത്തും. റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.

 

 

ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 5 നും രണ്ടാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 6 നും ആരംഭിക്കും. 1984 പരീക്ഷ കേന്ദ്രങ്ങളിൽ 4,11,025 വിദ്യാർഥികൾ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയും 4,52,437 വിദ്യാർഥികൾ ഹയർ സെക്കന്‍ഡറി രണ്ടാം വർഷ പരീക്ഷയും എഴുതും. ഏപ്രിൽ 6 മുതൽ മൂല്യനിർണയം ആരംഭിക്കും. മേയ് 22 ന് ഫലപ്രഖ്യാപനം നടത്തും. വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷത്തിൽ 26,829 വിദ്യാർഥികളും രണ്ടാം വർഷത്തിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്. 389 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 6ന് 8 ക്യാംപുകളിലായി ആരംഭിക്കും.

  • Related Posts

    ചുറ്റിക കൊണ്ട് കാൽമുട്ട് അടിച്ചു തകർക്കും, ആളുകളോട് മോശം പെരുമാറ്റം, അതുലിന് ഇഷ്ടം ഹൽവ

    Spread the love

    Spread the loveകൊല്ലം∙ കരുനാഗപ്പള്ളിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ഗുണ്ട അലുവ അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചത് പ്രദേശത്തെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ്. ഗുണ്ടാനേതാവ് ജിം സന്തോഷിന്റെ കൊലപാതകക്കേസിൽ ഒന്നാം പ്രതിയാണ് അതുൽ. സന്തോഷിനെ കൊലപ്പെടുത്തിയശേഷം മടങ്ങുമ്പോൾ അതുൽ രണ്ടുപേരെക്കൂടി വെട്ടിപ്പരുക്കേൽപിച്ചിരുന്നു. അവരാണ്…

    താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം

    Spread the love

    Spread the loveതാമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം. ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആംബുലൻസിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.കൂടുതൽ വിവരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *