ഓപ്പറേഷൻ സിന്ദൂറിൽ വലതുകൈ നഷ്ടപ്പെട്ട മലയാളി സൈനികന് വായുസേനാ മെഡൽ
ന്യൂഡൽഹി ∙ മൂന്നുമാസത്തിനുശേഷം അഞ്ജു ഇന്നു ഭർത്താവ് വരുൺകുമാറിന്റെ വലതുകൈ പിടിക്കും. അതുപക്ഷേ, അഞ്ചുവർഷം മുൻപു തനിക്കു താലി ചാർത്തിയ വലതുകൈ അല്ല. രാജ്യത്തിനുവേണ്ടി ത്യജിച്ച ആ വലതുകൈയ്ക്കു പകരമുള്ള കൃത്രിമക്കൈ.ഓപ്പറേഷൻ സിന്ദൂറിനിടെ ജമ്മുവിലെ ഉധംപുർ വ്യോമതാവളത്തിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിലാണു…
പ്രതീക്ഷയോടെ ലോകം;ട്രംപ്– പുട്ടിൻ ഉച്ചകോടിക്ക് തുടക്കം
ആങ്കെറിജ് (അലാസ്ക, യുഎസ്) ∙ യുക്രെയ്നിനും ലോകത്തിനും സമാധാന പ്രതീക്ഷ പകർന്ന് യുഎസിലെ അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള ചർച്ചയ്‌ക്ക് തുടക്കം. അലാസ്കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എൽമണ്ടോർഫ്–റിച്ചഡ്സണിൽ നടക്കുന്ന ഉച്ചകോടിയിൽ ഡോണൾഡ്…
ഒൻപത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്
കോഴിക്കോട്: താമരശ്ശേരിയിൽ ഒൻപത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് പരിശോധനാഫലം. കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ (9) ആണ് വ്യാഴാഴ്ച മരിച്ചത്. പനി മൂർഛിച്ചതിനെ തുടർന്ന് ആദ്യം…
ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വൃദ്ധയെ പിഡിപ്പിച്ച പ്രതി പിടിയിൽ
കൊല്ലത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധയെ പിഡിപ്പിച്ച പ്രതി പിടിയിൽ. മീയണ്ണൂർ സ്വദേശി അനൂജാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിലേക്ക് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 65കാരിയാണ് അതിക്രമത്തിന് ഇരയായത്. വൃദ്ധയെ പിന്തുടർന്ന പ്രതി ഇവരെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലെത്തിച്ച്…
വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസ്
മാനന്തവാടി: അനധികൃതമായി നിലം നികത്തുന്നതുമായി ബന്ധപ്പെട്ട് നടപടിയെടുത്ത വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കുഴിനിലം സ്വദേശി ഷമീറിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. വയനാട് ജില്ലാ കളക്ടറുടെ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വില്ലേജ് ഓഫീസറായിരുന്ന എസ്. രാജേഷ്…
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി ഇൻസ്‌പെക്ടർ എ.യു ജയപ്രകാശ്
കൽപ്പറ്റ: 2025-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എ.യു. ജയപ്രകാശ് അർഹനായി. വയനാട് ജില്ലയിലെ പുൽപ്പള്ളി, ചീയമ്പം ഷെഡ് സ്വദേശിയാണ് ഇദ്ദേഹം. അടക്കാച്ചിറയിൽ ജയപ്രകാശ് തന്റെ മികച്ച സേവനത്തിനാണ് ഈ അംഗീകാരം നേടിയത്. കല്ലുവയൽ ജയശ്രീ ഹയർ…
വീടിനുള്ളിൽ രാജവെമ്പാല; കണ്ടെത്തിയത് അടുക്കളയിലെ ബെര്‍ത്തിന് താഴെ
കണ്ണൂർ ∙ ഇരിട്ടിയില്‍ വീടിന്റെ അടുക്കളയില്‍നിന്ന് രാജവെമ്പാലയെ പിടികൂടി. വാണിയപ്പാറ പുതുപ്പറമ്പിൽ ജോസിന്റെ വീട്ടില്‍നിന്നാണ് ഇന്നലെ രാത്രി പാമ്പിനെ പിടികൂടിയത്. അടുക്കളയിലെ ബെര്‍ത്തിന്റെ താഴെയായിരുന്നു പാമ്പ്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സർപ്പ വൊളന്റിയർമാർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടു.
നഴ്സിങ് ഹോമിൽ നഴ്സ് തൂങ്ങിമരിച്ച നിലയിൽ, പീഡിപ്പിക്കപ്പെട്ടുവെന്ന് കുടുംബം, ആരോപണ നിഴലിൽ മാനേജ്മെന്റ്; കാമുകൻ കസ്റ്റഡിയിൽ
കൊൽക്കത്ത ∙ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ നഴ്സിങ് ഹോമിൽ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. നഴ്സിങ് ഹോമിന്റെ നാലാം നിലയിലെ മുറിയിൽ 24 കാരിയായ യുവതിയെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നഴ്സിങ് ഹോമിന്റെ പ്രവർത്തനത്തിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയതിനെത്തുടർന്ന്…
മാതാപിതാക്കളെ വകവരുത്തിയെന്ന് അയൽവാസിയോട് പറഞ്ഞു:കൂസൽ ഇല്ലാതെ സൈക്കിൾ ചവിട്ടി ബാറിലേക്ക്,പ്രതി പിടിയിൽ
മദ്യ ലഹരിയിൽ മകൻ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ കൊമ്മാടിക്ക് സമീപം മന്നത്ത് വാർഡിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. പനവേലി പുരയിടത്തിൽ ആഗ്നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ ബാബുവിനെ (47) പൊലീസ് പിടികൂടി. സംഭവ സ്ഥലത്ത് നിന്ന്…
‘അമ്മ’ തലപ്പത്ത് സ്‌ത്രീകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ വിജയിച്ചു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് ജയൻ ചേർത്തല ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണൽ…
















