മാനന്തവാടി: അനധികൃതമായി നിലം നികത്തുന്നതുമായി ബന്ധപ്പെട്ട് നടപടിയെടുത്ത വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കുഴിനിലം സ്വദേശി ഷമീറിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. വയനാട് ജില്ലാ കളക്ടറുടെ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വില്ലേജ് ഓഫീസറായിരുന്ന എസ്. രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് നടപടി.








