‘വിമാനത്താവളത്തിൽ നിന്ന് മടങ്ങേണ്ടി വന്നു’, ദുബായിൽ കുടുങ്ങി അജിത്; സുരക്ഷിതനെന്ന് മാനേജർ

ഇസ്രായേൽ – ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വ്യോമപാത അടച്ചതിനാൽ ദുബായിയിൽ കുടുങ്ങി നടൻ അജിത്കുമാർ. അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചതിനെ തുടർന്നാണ് അജിത് ദുബായിയിൽ കുടുങ്ങിയത്. ദുബായിയിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങാൻ നടൻ തയ്യാറെടുക്കവേ ആയിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ. റേസിങ്ങുമായി…

അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി; ലാപ്‌ടോപ്പും ബാഗും കണ്ടെത്തിയത് ബീച്ചിന് സമീപം

ഡബ്ലിൻ∙ അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രഫഷനലായിരുന്ന അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രേ മേഖലയിലെ കടൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്മെന്റ് ഏജൻസിയിലെ ഐടി…

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കൊച്ചി ∙ യുവതിയുടെ പരാതിയിൽ യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുള്ളത്.   ബിഎന്‍എസ് 74, 75 വകുപ്പുകള്‍…

കുടകില്‍ കേരള ആർടിസി ബസിന് നേരെ തോക്കുചൂണ്ടി കാർ യാത്രക്കാരന്റെ ആക്രമണം

  ബെംഗളൂരു: വയനാട്ടില്‍ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കേരള ആര്‍ടിസി ബസിനുനേരെ കുടകില്‍ ആക്രമണം. തോക്കുമായി കാറില്‍ വന്നയാളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഗോണിക്കൊപ്പയ്‌ക്കു സമീപം പൊന്നമ്പേട്ടില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ബസ് കാറില്‍ തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം.   കാറിലെത്തിയ അക്രമി യാതൊരു…

തിരിച്ചടി തുടര്‍ന്ന് ഇറാന്‍, സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

ടെഹ്‌റാന്‍: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുന്നു. ഇസ്രയേലിലേക്കും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്‌റൈനില്‍ സല്‍മാന്‍ തുറമുഖത്തിന് സമീപത്തെ തന്ത്രപ്രധാന കേന്ദ്രത്തില്‍ ഇറാന്‍…

‘നേടാം ഒരു പവൻ’; മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ സ്വർണം സമ്മാനം

കണ്ണൂർ∙ മന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് സമ്മാനം പ്രഖ്യാപിച്ചത്. മന്ത്രി വീണാ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു എന്നു പറയുന്ന വിഡിയോ തെളിവ് ഹാജരാക്കിയാൽ…

‘കെട്ടിപ്പിടിച്ചു നിന്നു കരയാന്‍ തോന്നുന്ന അവരുടെ സ്വന്തം കെ രാജന്‍’

കൊച്ചി: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ണീരണിഞ്ഞ് റവന്യൂ മന്ത്രി കെ രാജന്‍. പത്ത് വയസ്സുകാരിയായ മകളെ നഷ്ടപ്പെട്ട ഒരു അമ്മ മന്ത്രിയെ ചേര്‍ത്ത് പിടിച്ച് വിങ്ങിപ്പൊട്ടിയ നിമിഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.…

ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയുടെ ജനനേന്ദ്രിയത്തിൽ മരപ്പാവ കയറ്റി; പൂജാരിക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം ∙ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര പൂജാരിയ്ക്ക് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും. കണ്ണമ്മൂല ബാലസുബ്രമണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന എറണാകുളം പറവൂർ മൂത്തകുന്ന് കണ്ടാംതറ വീട്ടിൽ ബാലപ്പൻ മകൻ ബിനീഷിനെ (45) ആണ്…

ദാതാവിനും രോഗിക്കും റോബോട്ടിക് ശസ്ത്രക്രിയ; വൃക്ക മാറ്റിവെക്കലില്‍ പുതുചരിത്രവുമായി കിംസ് ശ്രീചന്ദ്

കണ്ണൂര്‍: ഇന്ത്യയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് പുതുചരിത്രം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. ദാതാവിനും രോഗിക്കും റോബോട്ട് ഉപയോഗിച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഒരേ സമയം വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്ത് ആദ്യമായാണ് ഇരുവര്‍ക്കും റോബോട്ട് ഉപയോഗിച്ചുള്ള ഹൈബ്രിഡ് ടോട്ടല്‍ റോബോട്ടിക്…

ഇന്ധന സര്‍ചാര്‍ജ് തിരികെ നല്‍കാന്‍ കെഎസ്ഇബി; ചരിത്രത്തിലാദ്യം

തിരുവനന്തപുരം: മാര്‍ച്ച് മാസത്തില്‍ കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് തിരികെ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഇന്ധന സര്‍ചാര്‍ജ് വൈദ്യുതി ബില്ലില്‍ കുറവു ചെയ്തു നല്‍കുന്നത്. 2026 ജനുവരി മാസത്തില്‍ വൈദ്യുതി വാങ്ങലിലുണ്ടായ കുറവാണ് കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളില്‍ നിന്നും…