ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

Spread the love

കൊച്ചി ∙ യുവതിയുടെ പരാതിയിൽ യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുള്ളത്.

 

ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

 

,2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകനാണ് ചിദംബരം.

  • Related Posts

    വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സ്വകാര്യ ഹർജിക്ക് ഇടക്കാല സ്‌റ്റേ; വ്യാജരേഖയുണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ

    Spread the love

    Spread the loveതിരുവനന്തപുരം ∙ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തിയ കേസിന്റെ തുടർ നടപടികൾക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്. സംഭവത്തിൽ മധ്യപ്രദേശിലും കേസുള്ളതിനാൽ ആ കേസിന്റെ വിശദാംശങ്ങൾ അറിയാനായി മധ്യപ്രദേശ്…

    ‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസിനെതിരെ പരാതിയുമായി യുവതി

    Spread the love

    Spread the loveകൊച്ചി∙ നടനും മോ‍ഡലുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നാണ് യുവതി പരാതി നൽകിയത്. ‘ഷിയാസ് കരീം 65 ലക്ഷം രൂപ തട്ടിയെടുത്തു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം…

    Leave a Reply

    Your email address will not be published. Required fields are marked *