അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി; ലാപ്‌ടോപ്പും ബാഗും കണ്ടെത്തിയത് ബീച്ചിന് സമീപം

Spread the love

ഡബ്ലിൻ∙ അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രഫഷനലായിരുന്ന അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രേ മേഖലയിലെ കടൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്മെന്റ് ഏജൻസിയിലെ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ രണ്ട് ദിവസം മുൻപാണ് കാണാതായത്. അശ്വതിയുടെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.

 

കർണാടകയിലെ ബെംഗളൂരുവിൽ നിന്നാണ് അശ്വതി അയർലൻഡിൽ എത്തിയത്. ജോലി സംബന്ധമായി സ്ഥലം മാറി അയർലൻഡിലെ തന്നെ ലെറ്റർക്കെന്നിയിൽ പോകാനിരിക്കെയാണ് അശ്വതിയെ തേടി മരണമെത്തിയത്.

 

ലുവാസിലെ യാത്രയ്ക്ക് ശേഷമാണ് അശ്വതിയെ കാണാനില്ലെന്നുകാട്ടി സുഹൃത്തുക്കൾ പരാതി നൽകിയത്. തുടർന്ന് ഡാൽകി, കിലനി തീരപ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെ തിരച്ചിൽ നടത്തി. ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്‌ടോപ്പും ബാഗും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രേ മേഖലയിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവന്നത്.

 

തുടർന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ അത് അശ്വതിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ലോക്ലിൻസ്റ്റൗൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടിക്രമങ്ങൾ പൂർത്തിയായാലുടൻ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

  • Related Posts

    അത്താഴവിരുന്നിനിടെ വെടിവയ്പ്: ട്രംപിനെ ഒഴിപ്പിച്ചു, അക്രമിയുടെ ചിത്രം പുറത്ത്

    Spread the love

    Spread the loveവാഷിങ്ടൻ∙ വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്. ഇതിനു പിന്നാലെ‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു.…

    പശ്ചിമേഷ്യൻ സംഘർഷം: അരഗ്ചി പാക്കിസ്ഥാനിൽ, യുഎസുമായി നേരിട്ട് ചർച്ചയില്ലെന്ന് ഇറാൻ

    Spread the love

    Spread the loveഇസ്‌ലാമാബാദ്∙ യുഎസും ഇസ്രയേലുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പാക്കിസ്ഥാനിലെ ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തും. അരഗ്ചിയും ഉന്നത ഉദ്യോഗസ്ഥരും പാക്കിസ്ഥാനിലെത്തി. നയതന്ത്ര നീക്കങ്ങൾ സജീവമാണെങ്കിലും ഇസ്‌ലാമാബാദിൽവച്ച് അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് പദ്ധതിയൊന്നുമില്ലെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *