ഇന്ധന സര്‍ചാര്‍ജ് തിരികെ നല്‍കാന്‍ കെഎസ്ഇബി; ചരിത്രത്തിലാദ്യം

Spread the love

തിരുവനന്തപുരം: മാര്‍ച്ച് മാസത്തില്‍ കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് തിരികെ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഇന്ധന സര്‍ചാര്‍ജ് വൈദ്യുതി ബില്ലില്‍ കുറവു ചെയ്തു നല്‍കുന്നത്. 2026 ജനുവരി മാസത്തില്‍ വൈദ്യുതി വാങ്ങലിലുണ്ടായ കുറവാണ് കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചു നല്‍കിയ ചെലവില്‍ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സര്‍ചാര്‍ജ് യൂണിറ്റിന് രണ്ട് പൈസ ആയി കണക്കാക്കിയിട്ടുണ്ട്.

 

മാര്‍ച്ച് മാസത്തെ ബില്ലില്‍ കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 2 പൈസയും ദ്വൈമാസ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1 പൈസയുടെയും കുറവ് ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2023 ഏപ്രില്‍ മുതല്‍ ഇന്ധന വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം ഇന്ധന സര്‍ചാര്‍ജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വിതരണ ലൈസന്‍സികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുപ്രകാരമാണ് ഇന്ധന സര്‍ചാര്‍ജ് സ്വീകരിച്ചുവരുന്നത്.

  • Related Posts

    വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സ്വകാര്യ ഹർജിക്ക് ഇടക്കാല സ്‌റ്റേ; വ്യാജരേഖയുണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ

    Spread the love

    Spread the loveതിരുവനന്തപുരം ∙ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തിയ കേസിന്റെ തുടർ നടപടികൾക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്. സംഭവത്തിൽ മധ്യപ്രദേശിലും കേസുള്ളതിനാൽ ആ കേസിന്റെ വിശദാംശങ്ങൾ അറിയാനായി മധ്യപ്രദേശ്…

    ‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസിനെതിരെ പരാതിയുമായി യുവതി

    Spread the love

    Spread the loveകൊച്ചി∙ നടനും മോ‍ഡലുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നാണ് യുവതി പരാതി നൽകിയത്. ‘ഷിയാസ് കരീം 65 ലക്ഷം രൂപ തട്ടിയെടുത്തു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം…

    Leave a Reply

    Your email address will not be published. Required fields are marked *