പ്രതിക്കായുള്ള തിരച്ചിലിനിടെ അപകടം: കാറും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരൻ മരിച്ചു

ലഹരിമരുന്ന് കേസിലെ പ്രതിയായ ഡോക്ടറെ അന്വേഷിച്ച് പോകുന്നതിനിടെ ചെങ്കള നാലാം മൈലിൽ കാറും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മറ്റൊരു പൊലീസുദ്യോഗസ്ഥന് പരുക്കേറ്റു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിൽ പ്രവർത്തിക്കുന്ന സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ചെറുവത്തൂർ മയ്യിച്ച സ്വദേശി…

അറസ്റ്റ് ഭയന്ന് വിമാനത്തിന്റെ റൂട്ട് മാറ്റി നെതന്യാഹു; ‘വിങ്സ് ഓഫ് സായൻ’ അധികമായി പറന്നത് 600 കിലോമീറ്റർ

വാഷിങ്ടൻ∙ യുദ്ധക്കുറ്റങ്ങളിൽ അറസ്റ്റു ചെയ്യുമോ എന്ന് ഭയന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സഞ്ചാരപാത മാറ്റിയതായി മാധ്യമ റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി പോകവേ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം ‘വിങ്സ് ഓഫ് സായൻ’ യൂറോപ്യൻ രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള പറക്കൽ ഒഴിവാക്കിയതായി…

സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ പോലീസ് – ബാങ്ക് സംയുക്ത പ്രതിരോധം തുടങ്ങുന്നു

സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും ഈ വരുന്ന ശനിയാഴ്ച മുതല്‍ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി പോലീസിന്‍റെയും ബാങ്ക് മാനേജര്‍മാരുടേയും സംയുക്ത യോഗങ്ങള്‍ സംഘടിപ്പിക്കുന്നു.   മ്യൂള്‍ അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംശയാസ്പദമായ അക്കൗണ്ടുകള്‍, ATM withdrawals, Cheque withdrawals,…

കാണാതായ പതിമൂന്നുകാരി വിമാനമാർഗം ഡൽഹിയിൽ; മടക്കിക്കൊണ്ടുവരാൻ പൊലീസ്

വീട്ടിൽ നിന്നു കാണാതായ പതിമൂന്നുകാരി വിമാനമാർഗം ഡൽഹിയിൽ. പെൺകുട്ടിയെ മടക്കിക്കൊണ്ടുവരാൻ പൊലീസ് ഡൽഹിക്കു പോയി. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡൽഹിയിലെത്തിയത്.   കുട്ടിയെ ഇന്നലെ രാവിലെ 7 മുതൽ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകി.…

‘മാഡം ഇപ്പോഴാണോ ഉണർന്നത്’… താമസിച്ചെത്തിയ മഴ അവധി, തലസ്ഥാനത്ത് കലക്ടർക്കെതിരെ രക്ഷിതാക്കളുടെ രോഷം

തിരുവനന്തപുരം ∙ കനത്ത മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ച തിരുവനന്തപുരം കലക്ടർക്കെതിരെ രക്ഷിതാക്കളുടെ രോഷം. മഴ അവധി പ്രഖ്യാപിച്ചതിലല്ല, അവധി അറിയിച്ചത് താമസിച്ചതിലാണ് കലക്ടറുടെ ഫെയ്സ്ബുക് പേജിൽ രക്ഷിതാക്കൾ രോഷപ്രകടനം നടത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനൽ…

ആശങ്കയായി എലിപ്പനി; ഈ മാസം ഇതുവരെ 30 മരണം, ഈ വർഷം മരിച്ചത് 156 പേർ, ലക്ഷണം കണ്ടാൽ ചികിത്സ വൈകരുത്

തിരുവനന്തപുരം∙ സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി എലിപ്പനി മരണങ്ങള്‍ വര്‍ധിക്കുന്നു. ഈ മാസം ഇതുവരെ എലിപ്പനി 30 ജീവനെടുത്തു. 26 പേര്‍ മരിച്ചത് എലിപ്പനി മൂലമാണെന്ന് സംശയമുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 24 വരെ എലിപ്പനി ബാധിച്ചു മരിച്ചത് 156…

പിഞ്ചുകുഞ്ഞിനോട് അങ്കണവാടി ടീച്ചറുടെ ക്രൂരത; മുഖത്ത് കൈവീശി അടിച്ചു

പിഞ്ചുകുഞ്ഞിനോട് അധ്യാപികയുടെ ക്രൂരത. തിരുവനന്തപുരത്ത് രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചർ. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത്…

10 ദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കണം, അമിത് ചക്കാലയ്ക്കലിന്റെ കോയമ്പത്തൂ‍ർ ഗ്യാങ്ങുമായുള്ള ബന്ധം പരിശോധിച്ച് കസ്റ്റംസ്

ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള നടൻ അമിത് ചക്കാലയ്ക്കലിന് കോയമ്പത്തൂ‍ർ ഗ്യാങ്ങുമായുള്ള ബന്ധം പരിശോധിച്ച് കസ്റ്റംസ്. ഭൂട്ടാനിൽ നിന്ന് കടത്തിയതെന്ന് സംശയിക്കുന്ന 8 വാഹനങ്ങളാണ് അമിത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയിട്ടുള്ളത്. എന്നാൽ തന്റേത് ഒരു വാഹനം മാത്രമേയുള്ളൂ എന്നും…

യുവതിയുടേത് പ്രതികാരം,ബലാത്സംഗ കേസിൽ എഫ്‌ഐആർ റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി സഹപ്രവർത്തകയായ കമ്പ്യൂട്ടർ ഓപ്പറേറ്ററെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീംകോടതി റദ്ദാക്കി. പരാതി നൽകിയത് പ്രതിയോടുള്ള പ്രതികാര നടപടിയായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതി എഫ്‌ഐആർ റദ്ദാക്കിയത്.   സുഹാഗി മുനിസിപ്പൽ…

തുമ്പില്ലാത്ത കേസിൽ തുമ്പുണ്ടാക്കി തുമ്പ പോലീസ്, സിനിമാക്കഥയെ വെല്ലുന്ന അനുഭവം

തിരുവനന്തപുരം: തുമ്പില്ലാതിരുന്ന കേസിൽ ഒടുവിൽ തുമ്പുണ്ടാക്കി കേരള പോലീസ്. വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി കുളത്തൂർ സ്വദേശിയുടെ 10 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്ന പരാതി തുമ്പ പോലീസ് സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.…