കഫ് സിറപ്പ് ദുരന്തം: ഫാർമ ഉടമ അറസ്റ്റിൽ, സിറപ്പ് കഴിച്ച 2 കുട്ടികൾക്ക് കൂടി ദാരുണാന്ത്യം, മരണസംഖ്യ 21
ഭോപ്പാൽ∙ കഫ് സിറപ്പ് ദുരന്തത്തിൽ ശ്രീശൻ ഫാർമ ഉടമ അറസ്റ്റിൽ. രംഗനാഥനെയാണ് മധ്യപ്രദേശ് പൊലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിനു പിന്നാലെ കമ്പനി ഉടമയായ രംഗനാഥനും കുടുംബവും ഒളിവില്‍ പോയിരുന്നു. പിന്നാലെ എസ്ഐടി രൂപീകരിച്ച്…
വിവാഹവാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചു; പ്രതി പിടിയിൽ
കോഴിക്കോട് ∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതി കോട്ടൂളി സ്വദേശി പുതിയാറമ്പത്ത് വീട്ടിൽ സുബീഷിനെ (26) മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. 2018 മുതൽ പുതിയറ സ്വദേശിനിയുമായി…
പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും; ഒന്നു മുതല്‍ പത്തു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സുമായി കേരളം
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ മറ്റൊരു ചരിത്രനേട്ടം കുറിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 35 ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കേരളം ഒരുങ്ങുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്നുമുതല്‍ പത്തുവരെയുള്ള വരെയുള്ള ക്ലാസുകളിലെ…
കാർ ഇടിച്ചുകയറ്റി, ബോണറ്റിൽ തൂങ്ങിക്കിടന്ന് എസ്ഐ; യുവാക്കൾ പിടിയിൽ
വളപട്ടണം പൊലീസ് സ്റ്റേഷനിലെ എസ്ഐക്കു നേരെ കാർ ഇടിച്ചുകയറ്റിയ രണ്ട് യുവാക്കൾ പിടിയിൽ. ഇന്നലെ രാത്രി ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ടി.എം. വിപിനെയാണ് യുവാക്കൾ അപായപ്പെടുത്തിയത്. കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന വിപിനെയും കൊണ്ട് മുന്നോട്ട് പാഞ്ഞ കാർ ഓട്ടോയിലും കാറിലും ഇടിച്ചു…
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, ഹർഷിനക്ക് അത്യാവശ്യമായ ചികിത്സ യുഡിഎഫ് നൽകും: വി ഡി സതീശൻ
കോഴിക്കോട്:വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ ചികിത്സ ഏറ്റെടുത്ത് യുഡിഎഫ്. ഹർഷിനക്ക് അത്യാവശ്യമായ ചികിത്സ യുഡിഎഫ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹർഷിനയുടെ കേസ് കേരളത്തിന് അപമാനകരമായ സംഭവം. കഠിനമായ വേദനയിലൂടെയാണ് ഹർഷിന കടന്ന് പോയത്. ഇപ്പോഴും ഹർഷിന…
കുട്ടികള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭര്‍ത്താവിന് മേല്‍ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ, പൊള്ളലില്‍ മുളകുപൊടിയും വിതറി
ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ മേല്‍ ഭാര്യ തിളച്ച എണ്ണ ഒഴിച്ചതിന് ശേഷം മുളകുപൊടി വിതറി. പുലര്‍ച്ചെ 3 മണിക്ക് മക്കളോടൊപ്പം ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിന്റെ ദേഹത്തേയ്ക്കാണ് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. 28 വയസുകാരനായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനെ ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ ഐസിയുവില്‍…
‘എന്റെ മോളെ കൊന്നവനല്ലേ…’: സനൂപ് ആശുപത്രിയിൽ എത്തിയത് മക്കളുമായി; കൊടുവാൾ സൂക്ഷിച്ചത് ബാഗിൽ
കോഴിക്കോട് ∙ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കൊടുവാൾ ഉപയോഗിച്ച് വെട്ടിയ സനൂപ് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തന്റെ രണ്ടു മക്കളുമായാണ് ആശുപത്രി വളപ്പിൽ എത്തിയത്. മകളുടെ മരണവുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങൾക്കായി സനൂപ് അടുത്തിടെ ആശുപത്രിയിൽ എത്താറുള്ളതിനാൽ ഇയാളുടെ വരവിൽ…
മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവ്, 17കാരനെ രാത്രി വീട്ടില്‍ നിന്ന് പുറത്തിറക്കി; ക്രൂരമര്‍ദ്ദനം; അറസ്റ്റ്
കൊച്ചി: കോതമംഗലത്ത് 17കാരനായ വിദ്യാര്‍ഥിയെ പെണ്‍സുഹൃത്തിന്റെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത കോതമംഗലം പൊലീസ്, പെണ്‍സുഹൃത്തിന്റെ പിതാവ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റു ചെയ്തു. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത്…
അങ്ങനെ പവനായി 90,000 ആയി! യുഎസ് ഷട്ട്ഡൗണിൽ തട്ടി സ്വർണവിലയുടെ മുന്നേറ്റം, കേരളത്തിൽ ഇനി ‘ലക്ഷം ലക്ഷം’ പിന്നാലെ
കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി പവൻ വില 90,000 രൂപ കടന്നു. 840 രൂപ വർധിച്ച് 90,320 രൂപയിലാണ് ഇന്നു വ്യാപാരം. ഗ്രാമിന് 105 രൂപ ഉയർന്ന് വില 11,290 രൂപയുമെത്തി. ഓരോ ദിവസവും പുത്തൻ നാഴികക്കല്ലുകൾ തകർത്ത് കുതിക്കുകയാണ് സ്വർണം. 85…
ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുന്നു, രക്ഷിക്കണം’; മജിസ്ട്രേറ്റിനു മുന്നിൽ പരാതിയുമായി ഭർത്താവ്
ലഖ്നൗ∙ ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുകയാണെന്നും രക്ഷിക്കണമെന്നും അപേക്ഷയുമായി ഭർത്താവ് മജിസ്ട്രേറ്റിനു മുന്നിൽ. യുപിയിലെ സീതാപുർ ജില്ലയിലാണ് സംഭവം. മിറാജ് എന്നയാളാണ് ജില്ല ഭരണകൂടത്തിന്റെ അദാലത്തിൽ വിചിത്രമായ പരാതിയുമായെത്തിയത്. രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ നാഗസ്ത്രീയായി മാറുകയാണെന്നാണ് ഇയാളുടെ വാദം.…
















