വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, ഹർഷിനക്ക് അത്യാവശ്യമായ ചികിത്സ യുഡിഎഫ് നൽകും: വി ഡി സതീശൻ

Spread the love

കോഴിക്കോട്:വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ ചികിത്സ ഏറ്റെടുത്ത് യുഡിഎഫ്. ഹർഷിനക്ക് അത്യാവശ്യമായ ചികിത്സ യുഡിഎഫ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹർഷിനയുടെ കേസ് കേരളത്തിന്‌ അപമാനകരമായ സംഭവം. കഠിനമായ വേദനയിലൂടെയാണ് ഹർഷിന കടന്ന് പോയത്. ഇപ്പോഴും ഹർഷിന ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു.

 

ആരോഗ്യ മന്ത്രി തന്നെ സമര പന്തലിൽ എത്തി. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു സഹായം ഉണ്ടായില്ല. സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. കേസിനും തുടർചികിത്സക്കും സർക്കാർ ഒരു സഹായം ചെയ്യുന്നില്ല . ഈ അവഗണന സർക്കാർ അവസാനിപ്പിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

 

ചികിത്സാപ്പിഴവിനെ തുടര്‍ന്ന് താന്‍ ഇപ്പോഴും അനുഭവിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വേദനയ്ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ തന്റെ തുടര്‍ ചികിത്സ ഉറപ്പാക്കണമെന്നുമാണ് ഹര്‍ഷിനയുടെ ആവശ്യം. ഇന്ന് രാവിലെ 10 മണിക്കാണ് ഹർഷീനയുടെ സമരത്തിന്റെ ഉദ്ഘാടനം വി ഡി സതീശൻ നിർവഹിച്ചത്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *