ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുന്നു, രക്ഷിക്കണം’; മജിസ്ട്രേറ്റിനു മുന്നിൽ പരാതിയുമായി ഭർത്താവ്

Spread the love

ലഖ്നൗ∙ ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുകയാണെന്നും രക്ഷിക്കണമെന്നും അപേക്ഷയുമായി ഭർത്താവ് മജിസ്ട്രേറ്റിനു മുന്നിൽ. യുപിയിലെ സീതാപുർ ജില്ലയിലാണ് സംഭവം. മിറാജ് എന്നയാളാണ് ജില്ല ഭരണകൂടത്തിന്റെ അദാലത്തിൽ വിചിത്രമായ പരാതിയുമായെത്തിയത്.

രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ നാഗസ്ത്രീയായി മാറുകയാണെന്നാണ് ഇയാളുടെ വാദം. സർപ്പത്തെ പോലെ ശബ്ദമുണ്ടാക്കുകയും തന്നെ ഭയപ്പെടുത്തുകയും ചെയ്യുന്നത്രെ. ഇതുസംബന്ധിച്ച് നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും അവർ ഇടപെടാൻ തയാറാകാത്തതിനെ തുടർന്നാണ് മജിസ്ട്രേറ്റിനെ കണ്ടതെന്നും ഇയാൾ പറയുന്നു.

 

അതേസമയം, മിറാജ് പരാതിപ്പെട്ടതിനു പിന്നാലെ ഇയാളുടെ ഭാര്യ നസിമുൻ സംഭവം വിശദീകരിച്ച് വിഡിയോ പുറത്തുവിട്ടു. ഭർത്താവ് സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിലാണെന്നും അതിന്റെ ഭാഗമായാണ് പരാതിയെന്നും ഇവർ പറയുന്നു. തന്നെ സ്ത്രീധനത്തിന്റെ പേരിൽ ഇയാൾ നിരന്തരം ഉപദ്രവിക്കുകയാണെന്നും നാലുമാസം ഗർഭിണിയായ തന്റെ ഒരു കാര്യങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.

  • Related Posts

    സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പുപയോഗിച്ച് വിളിച്ചുവരുത്തും, പണവും സ്വർണവും തട്ടും; ആറംഗസംഘം പിടിയിൽ

    Spread the love

    Spread the loveഹൈദരാബാദ്: സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട്, വിളിച്ചുവരുത്തി പണവും സ്വർണവും തട്ടുന്ന ആറംഗസംഘം പിടിയിൽ. ഹൈദരാബാദിലാണ് സംഭവം. കുസുമ കാർത്തിക്, രാം രാജ, ബാബ്ലു സിങ്, കണ്ഡുല സായ് തേജ, ഗണ്ഡ്ല ശ്രാവൺ, മക്കർല പവൻ കല്യാൺ എന്നിവരാണ്…

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *