യുഎസിൽ ഇന്ത്യക്കാരി ഉൾപ്പെടെ 4 പേരെ വെടിവച്ചു കൊന്നു; യുവതിയുടെ ഭർത്താവ് അറസ്റ്റിൽ: കുട്ടികൾ ഒളിച്ചത് അലമാരയിൽ
വാഷിങ്ടൻ ∙ യുഎസിലെ ജോർജിയയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരിയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്‌വിൽ നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. വിജയ് കുമാറാണ് ഇയാളുടെ ഭാര്യ മീനു ഡോഗ്ര (43), ഗൗരവ് കുമാർ (33),…
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് കോർപറേഷൻ
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപയുടെ പിഴ. അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റിന് ബിജെപി…
തോൾ വേദനയ്ക്ക് മസാജ് ചെയ്യാനെത്തി; മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചു, തറയിലേക്ക് തള്ളിയിട്ടു
മുംബൈ∙ തോളിലെ വേദനയ്ക്ക് ആശ്വാസം തേടി അർബൻ കമ്പനി ആപ്പ് വഴി മസാജ് സേവനം ബുക്ക് ചെയ്ത 46 വയസ്സുകാരിയെ മസാജ് സെന്ററിലെ യുവതി മർദിച്ചു. മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്തതായാണ് ആരോപണം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. …
യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്തു; ആവശ്യപ്പെട്ടത് 10 ലക്ഷം, ഹണിട്രാപ്പിന് ശ്രമിച്ചത് 17 കാരി ഉൾപ്പെട്ട നാലംഗ സംഘം, അറസ്റ്റ്
കണ്ണൂർ∙ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘം ചക്കരക്കല്ലിൽ പിടിയിൽ. കോയ്യോട് സ്വദേശിയിൽ നിന്നും പണം കൈക്കലാക്കാൻ എത്തിയ 17 വയസ്സുകാരി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് ചക്കരക്കൽ പൊലീസിന്റെ പിടിയിലായത്. മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരി ചക്കരക്കൽ സ്വദേശിയെ…
പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ; ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്ത് പോക്സോ കേസ് പ്രതി
കണ്ണൂര്‍ ∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷന്‍ മുറ്റത്ത് നിര്‍ത്തിയിട്ട പൊലീസ് വാഹനം തകര്‍ത്തു. കണ്ണൂർ കാട്ടാമ്പള്ളിയിലാണ് സംഭവം. കൊറ്റാളി ആയുര്‍വേദ ആശുപത്രിക്ക് സമീപത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി എം. പരമശിവം ആണ് പൊലീസ്…
ജയിലിൽ കൊലക്കേസ് പ്രതികൾ തമ്മിൽ സിനിമയെ വെല്ലും പ്രണയം, പരോൾ അനുവദിച്ച് കോടതി; പുറത്തിറങ്ങി വിവാഹം
ജയ്പുർ∙ ജയിലിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലായ കൊലക്കേസ് പ്രതികൾ പരോളിൽ പുറത്തിറങ്ങി വിവാഹിതരായി. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്നു പ്രിയ സേഠ് എന്ന നേഹ സേഠ്. അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഹനുമാൻ…
ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം
കണ്ണൂർ ∙ തലശ്ശേരിയിൽ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. തലശ്ശേരി–വടകര റൂട്ടിൽ ഓടുന്ന ബസുകളുടെ പിന്നിലെ കോണിയിൽ കയറിയാണ് റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ബസ് നിർത്തി കണ്ടക്ടർ വിദ്യാർഥികളെ ഓടിച്ചു വിടുന്നതും…
കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
കോന്നി∙ പത്തനംതിട്ട കലക്ടർ എസ്.പ്രേം കൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടു. കോന്നിയിൽ വച്ചായിരുന്നു അപകടം. വാഹനം തലകീഴായി മറിയുകയായിരുന്നു. കലക്ടറെയും ഒപ്പമുണ്ടായിരുന്ന ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണു പ്രാഥമിക വിവരം.
കൊച്ചിയിൽ അമ്മയെ ക്രൂരമർദ്ദനത്തിനിരയാക്കിയ മകൾ മാനന്തവാടിയിൽ അറസ്റ്റിൽ
മാനന്തവാടി:കൊച്ചിയിൽ അമ്മയെ ക്രൂരമർദ്ദനത്തിനിരയാക്കിയ മകളെ മാനന്തവാടിയിൽ നിന്നും അറസ്റ്റ് ചെയ്‌തു. പനങ്ങാട് തിട്ടയിൽ വീട്ടിൽ സരസുവിനെ കമ്പിപാര കൊണ്ട് മർദ്ദിച്ച് അവശയാക്കിയ മകൾ നിവ്യ (32) യെയാണ് മാനന്തവാടി പായോടിലെ വാടക വീട്ടിൽ നിന്നും പനങ്ങാട് സബ് ഇൻസ്പെക്ടർ…
ഫെയ്സ് ക്രീം മാറ്റിവച്ചു; അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് യുവതി, വാരിയെല്ല് പൊട്ടി, കഞ്ചാവ് കേസിലും പ്രതി
കൊച്ചി ∙ ഫെയ്സ് ക്രീം മാറ്റിവച്ചതിനു അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച മകൾ പിടിയിൽ. കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ സരസുവിനെയാണ് മകൾ നിവ്യ ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കമ്പിപ്പാര കൊണ്ടുള്ള അടിയിൽ വാരിയെല്ല് ഒടിഞ്ഞ സരസുവിനെ ആശുപത്രിയിൽ…
















