കൊച്ചിയിൽ അമ്മയെ ക്രൂരമർദ്ദനത്തിനിരയാക്കിയ മകൾ മാനന്തവാടിയിൽ അറസ്റ്റിൽ

Spread the love

 

 

മാനന്തവാടി:കൊച്ചിയിൽ അമ്മയെ ക്രൂരമർദ്ദനത്തിനിരയാക്കിയ മകളെ മാനന്തവാടിയിൽ നിന്നും അറസ്റ്റ് ചെയ്‌തു. പനങ്ങാട് തിട്ടയിൽ വീട്ടിൽ സരസുവിനെ കമ്പിപാര കൊണ്ട് മർദ്ദിച്ച് അവശയാക്കിയ മകൾ നിവ്യ (32) യെയാണ് മാനന്തവാടി പായോടിലെ വാടക വീട്ടിൽ നിന്നും പനങ്ങാട് സബ് ഇൻസ്പെക്ടർ മുനീറും സംഘവുംഅറസ്റ്റ് ചെയ്തതത്. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ സരസു വിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. നവ്യയുടെ കാര്യത്തിൽ അമ്മ അമിതമായി ഇടപെടുന്നതായി ആരോപിച്ചായിരുന്നു മർദനം. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു സംഭവം. അമ്മയെ മകൾ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകം, ലഹരിയടക്കമുള്ള കേസുകളിൽ പ്രതിയാണ് നിവ്യ യെന്ന് പോലീസ് വ്യക്തമാക്കി.

  • Related Posts

    സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

    Spread the love

    Spread the love    തിരുവനന്തപുരം: കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എന്നാല്‍ കനത്ത ചൂടില്‍ വിയര്‍ക്കുകയാണ് കേരളം. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ്. 37.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ…

    ജാതീയമായി അധിക്ഷേപിച്ചു, ഭീഷണപ്പെടുത്തി’; നിതിന്റെ മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ

    Spread the love

    Spread the loveതിരുവനന്തപുരം∙ ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.   സംഭവത്തിൽ കോളജിനെതിരെ…

    Leave a Reply

    Your email address will not be published. Required fields are marked *