യുഎസിൽ ഇന്ത്യക്കാരി ഉൾപ്പെടെ 4 പേരെ വെടിവച്ചു കൊന്നു; യുവതിയുടെ ഭർത്താവ് അറസ്റ്റിൽ: കുട്ടികൾ ഒളിച്ചത് അലമാരയിൽ

Spread the love

വാഷിങ്ടൻ ∙ യുഎസിലെ ജോർജിയയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരിയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്‌വിൽ നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. വിജയ് കുമാറാണ് ഇയാളുടെ ഭാര്യ മീനു ഡോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരെ കൊലപ്പെടുത്തിയത്. ഇവരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്ന് അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.

 

അറ്റ്ലാന്റ സ്വദേശിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് വീട്ടിൽ മൂന്നു കുട്ടികളുണ്ടായിരുന്നു. വിജയ് കുമാറിനെതിരെ കൊലപാതകം, കുട്ടികളോടുള്ള ക്രൂരത ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി. വെടിവയ്പ് നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്. ഇതിലൊരു കുട്ടി എമർജൻസി സർവീസിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

 

കുട്ടികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവരെ പിന്നീട് ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ച വ്യക്തിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരികയാണെന്ന് കോൺസുലേറ്റ് എക്സിലൂടെ അറിയിച്ചു.

  • Related Posts

    സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

    Spread the love

    Spread the love    തിരുവനന്തപുരം: കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എന്നാല്‍ കനത്ത ചൂടില്‍ വിയര്‍ക്കുകയാണ് കേരളം. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ്. 37.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ…

    ജാതീയമായി അധിക്ഷേപിച്ചു, ഭീഷണപ്പെടുത്തി’; നിതിന്റെ മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ

    Spread the love

    Spread the loveതിരുവനന്തപുരം∙ ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.   സംഭവത്തിൽ കോളജിനെതിരെ…

    Leave a Reply

    Your email address will not be published. Required fields are marked *