പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ; ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്ത് പോക്സോ കേസ് പ്രതി

Spread the love

കണ്ണൂര്‍ ∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷന്‍ മുറ്റത്ത് നിര്‍ത്തിയിട്ട പൊലീസ് വാഹനം തകര്‍ത്തു. കണ്ണൂർ കാട്ടാമ്പള്ളിയിലാണ് സംഭവം.

 

കൊറ്റാളി ആയുര്‍വേദ ആശുപത്രിക്ക് സമീപത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി എം. പരമശിവം ആണ് പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്തത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം. പ്രതിയുടെ താമസ സ്ഥലത്തിനടുത്തുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു പതിനൊന്ന് വയസുകാരിയായ പെൺകുട്ടി.

 

സമീപത്ത് ആരും ഇല്ലാത്ത നേരത്ത് പ്രതി കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. നിലവിളിച്ച് കുതറി ഓടിയ പെൺകുട്ടി അയൽവാസികളോടു വിവരം പറഞ്ഞു. പരമശിവത്തെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. സ്റ്റേഷനിലെത്തിച്ചപ്പോഴാണ് മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്തത്. അക്രമാസക്തനായ പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. ഇയാൾക്കെതിരെ പോക്സോ കുറ്റം ഉൾപ്പെടെ ചുമത്തി കോടതിയിൽ ഹാജരാക്കി.

  • Related Posts

    സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

    Spread the love

    Spread the love    തിരുവനന്തപുരം: കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എന്നാല്‍ കനത്ത ചൂടില്‍ വിയര്‍ക്കുകയാണ് കേരളം. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ്. 37.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ…

    ജാതീയമായി അധിക്ഷേപിച്ചു, ഭീഷണപ്പെടുത്തി’; നിതിന്റെ മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ

    Spread the love

    Spread the loveതിരുവനന്തപുരം∙ ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.   സംഭവത്തിൽ കോളജിനെതിരെ…

    Leave a Reply

    Your email address will not be published. Required fields are marked *