മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്: സൗബിനും കൂട്ടരും ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി∙ മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ ചോദ്യം ചെയ്തു. തട്ടിപ്പു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനില്‍ മൂവരും ഇന്നു ഹാജരായി. നേരത്തേ ഹൈക്കോടതി ഇവർക്കു…
നാളെ സ്വകാര്യ ബസ് സമരം:മറ്റന്നാൾ അഖിലേന്ത്യ പണിമുടക്ക്
കല്‍പ്പറ്റ;സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ പണിമുടക്ക്.വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ബസ്സുടമസ്ഥ സംയുക്ത സമരസമിതി സൂചനാ പണിമുടക്ക് നടത്തുന്നത്. ജൂലൈ ഒന്‍പത് ബുധനാഴ്ച ദേശീയ പണിമുടക്ക്.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ…
ബെംഗളൂരുവിൽ ചിട്ടി കമ്പനി, ഉയർന്ന പലിശ വാഗ്ദാനം; തട്ടിയത് 40 കോടിയിലേറെ: മലയാളി ദമ്പതികൾക്കെതിരെ കേസ്
ബെംഗളൂരു ∙ ഉയർന്ന പലിശ വാഗ്ദാനം ചെയ്തു കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയെന്ന പരാതിയിൽ, മലയാളികളായ ചിട്ടി കമ്പനി ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് നടത്തിയ ടോമി എ.വർഗീസ്, ഭാര്യ ഷൈനി…
വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതല്‍ തെക്കൻ കർണാടക തീരം വരെ ന്യൂനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതും മഴയെ സ്വാധീനിക്കുന്നതായും കേന്ദ്ര…
‘ ഇളങ്കോ നഗര്‍ നെല്ലങ്കര’; ഗുണ്ടകളെ ഒതുക്കിയ കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്; നീക്കം ചെയ്ത് പൊലീസ്
തൃശൂരില്‍ ഗുണ്ടാ സംഘത്തിനെതിരായ പൊലീസ് നടപടിയില്‍ കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ് വച്ചു. ‘ ഇളങ്കോ നഗര്‍ നെല്ലങ്കര’ എന്ന പേരിലായിരുന്നു ബോര്‍ഡ്. ദിവസങ്ങള്‍ക്കു മുന്‍പാണ് തൃശൂര്‍ നെല്ലങ്കരയില്‍ പൊലീസ് ജീപ്പ് തകര്‍ക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത ഗുണ്ടാ സംഘത്തെ…
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ കുട്ടിയാണ് ചികിത്സ തേടിയത്. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശികളായ സുന്ദരൻ-റീന ദമ്പതികളുടെ മകനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഷക്കായ കഴിച്ചതിനെ…
റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ്, ഇല്ലെന്ന് വിസി
തിരുവനന്തപുരം∙ കേരള സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കറ്റ് യോഗം റദ്ദാക്കി. താൽക്കാലിക വിസി ഡോ.സിസ തോമസിന്റെ എതിർപ്പ് അവഗണിച്ചാണ് സസ്പെൻഷൻ റദ്ദാക്കിയത്. വിസി വിയോജനക്കുറിപ്പ് നൽകി. തീരുമാനത്തോട് ബിജെപി അംഗങ്ങളും വിയോജിച്ചു. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയെ യോഗം നിയോഗിച്ചു.…
ഹാരിസ് ഖുതുബിക്ക് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം
തിരുവനന്തപുരം: ദേശീയ വികസന ഏജന്‍സിയായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരത്തിന് പനമരം സിയാസ് അക്കാദമി പ്രിൻസിപ്പാൾ ഹാരിസ് ഖുതുബി അര്‍ഹനായി. വിദ്യാഭ്യാസ-ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് പുരസ്‌കാരം. വയനാട് മാനന്തവാടി താലൂക്കിലെ തോൽപ്പെട്ടി…
നരഭോജിക്കടുവ ‘ട്രാപ്ഡ്’
ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജിക്കടുവ വനപാലകർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. സുൽത്താന എസ്റ്റേറ്റിൽ 3 ആഴ്ച മുൻപ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രാവിലെ അതിഥിത്തൊഴിലാളികളാണ് കടുവയെ കണ്ടത്. കൂട്ടിൽ അക്രമം നടത്തിയതിനാൽ കടുവയുടെ മുഖത്ത് മുറിവുണ്ട്. ഏകദേശം 10 വയസ്സുള്ള…
‘സർക്കാർ ഒപ്പം; മകന് ജോലി നൽകുന്നത് പരിഗണിക്കും’: ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി
ഗവ.മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. മകന് പഠനത്തിനനുസരിച്ച് ജോലി നൽകണമെന്ന് കുടുംബം അഭ്യർഥിച്ചു. പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.…















