ബ്രിട്ടിഷ് യുവാവ് ലണ്ടനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ദുബായ് ജയിലിൽ നിന്ന് രാജകീയ മാപ്പ് ലഭിച്ച കൗമാരക്കാരൻ

Spread the love

ലണ്ടൻ ∙ 17 വയസ്സുകാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് ദുബായിൽ മാസങ്ങളോളം തടവിൽ കഴിഞ്ഞ ശേഷം മൂന്ന് മാസം മുൻപ് മോചിതനായ ബ്രിട്ടിഷ് യുവാവ് മാർക്കസ് ഫക്കാന (19) യുകെയിൽ വാഹനാപകടത്തിൽ മരിച്ചു. വടക്കൻ ലണ്ടനിലെ ടോട്ടൻഹാമിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന വാഹനാപകടത്തിലാണ് മാർക്കസ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മാർക്കസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

മാർക്കസ് സഞ്ചരിച്ചിരുന്ന വാഹനം മെട്രോപൊളിറ്റൻ പൊലീസ് (മെറ്റ് പൊലീസ്) തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് പൊലീസ് പിന്തുടരുന്നതിനിടെയാണ് വാഹനം ട്രക്കിലിടിച്ച് അപകടം സംഭവിച്ചത്. 60 സെക്കൻഡ് മാത്രമാണ് പിന്തുടർന്നതെന്നും വാഹനം പൊലീസിന്റെ ദൃഷ്ടിയിൽ നിന്ന് മറഞ്ഞതിന് ശേഷമാണ് അപകടം സംഭവിച്ചതെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ദുബായിൽ പിടിയിലായപ്പോൾ 18 വയസ്സായിരുന്ന മാർക്കസ് ഫക്കാനയ്ക്ക്. ഒരു വർഷം തടവിന് ശിക്ഷയാണ് ലഭിച്ചതെങ്കിലും ‌ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് ജൂലൈയിൽ രാജകീയ പൊതുമാപ്പ് ലഭിച്ചതോടെ മോചിതനായി. മാർക്കസുമായി ബന്ധമുണ്ടായിരുന്ന പെൺകുട്ടിയുടെ അമ്മ യുകെയിലേക്ക് തിരിച്ചെത്തിയപ്പോൾ ഇരുവരുടെയും സന്ദേശങ്ങൾ കണ്ടതിനെ തുടർന്ന് നൽകിയ പരാതിയിലായിരുന്നു മാർക്കസ് അറസ്റ്റിലായത്.

 

അപകടവുമായി ബന്ധപ്പെട്ട് ടോട്ടൻഹാമിലെ ആർഗൈൽ റോഡിൽ നിന്നുള്ള മർവാൻ മുഹമ്മദ് ഹുസൈൻ (19) അറസ്റ്റിലായിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും, ഇൻഷുറൻസ്, ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിനും നിർത്താതെ പോയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച ഹൈബറി കോർണർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഒക്ടോബർ 30ന് ഓൾഡ് ബെയ്‌ലിയിൽ ഇയാളെ വീണ്ടും ഹാജരാകും.

  • Related Posts

    സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു

    Spread the love

    Spread the love  തിരുവനന്തപുരം: സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ടി. മുരുകനാണ് മരിച്ചത്. ക്ലിഫിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടസമയം മുരുകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്.

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *