സെപ്റ്റിക് ടാങ്കിൽ അമിതമായ അളവിൽ മീഥെയ്ൻ, പൊട്ടിത്തെറിച്ച് 2 പേർക്ക് ദാരുണാന്ത്യം

Spread the love

ലക്നൗ ∙ ഫറൂഖാബാദിൽ കോച്ചിങ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആർമി റിക്രൂട്ട് പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന ആകാശ് സക്‌സേന (25), ആകാശ് കശ്യപ് (24) എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ അഞ്ചു പേർക്ക് പരുക്കേറ്റതായാണ് വിവരം. താന നവാബ്ഗഞ്ചിലെ ഗുതിന നിവാസികളായ യോഗേഷ് രജ്പുതും രവീന്ദ്ര ശർമ്മയും നടത്തുന്ന കോച്ചിങ് സെന്ററിലായിരുന്നു നാടിനെ നടുക്കിയ അപകടം.

 

താന കദ്രി ഗേറ്റ് സതാൻപൂരിലെ ആലു മണ്ടി റോഡിൽ കത്യാർ കോൾഡിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന സൺ ലൈബ്രറി ആൻഡ് കോച്ചിങ് സെന്ററിലാണ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെ, വിദ്യാർഥികൾ കോച്ചിങ് സെന്ററിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സ്ഫോടനം നടക്കുകയായിരുന്നു. സ്ഫോടനത്തിൽ കോച്ചിങ് സെന്ററിന്റെ മതിൽ തകർന്ന് തെറിച്ചു. ഇഷ്ടികകൾ റോഡിൽ ചിതറി. അപകടം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു കോച്ചിങ് സെന്ററുകളിൽ ഏറെയും.

 

സെപ്റ്റിക് ടാങ്കുള്ള ഒരു ബേസ്മെന്റിനു മുകളിലാണ് കോച്ചിങ് സെന്റർ സ്ഥിതി ചെയ്തിരുന്നത്. സെപ്റ്റിക് ടാങ്കിൽ അമിതമായ അളവിൽ സാന്ദ്രീകൃത മീഥെയ്ൻ വാതകം നിറഞ്ഞതാണ് ശക്തമായ സ്ഫോടനത്തിനു കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ഒരു ഇലക്ട്രിക് സ്വിച്ച്ബോർഡും കണ്ടെത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.

  • Related Posts

    കട്ടിലിനടിയിൽ രാജവെമ്പാല, പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു

    Spread the love

    Spread the loveകണ്ണൂർ∙ കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പന്റെ വീട്ടിലാണ് ഇന്നലെ രാത്രി രാജവെമ്പാല കയറിയത്. രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത മുറിയിൽ കിടക്കാൻ പോയി. കാലുവേദനയുള്ളതിനാൽ കിടക്കുന്നതിന്…

    നിയമന കോഴ; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ

    Spread the love

    Spread the loveസുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്ക്, സഹകരണ ബാങ്ക് നിയമന അഴിമതിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നിയമന കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.   എൻ.എം. വിജയന്റെ ഡയറിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *