‘കട തുറക്കാൻ ആരു പറഞ്ഞു? അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിക്കും’: മീൻകടയിൽ ഭീഷണിയുമായി സമരക്കാർ
മുക്കം (കോഴിക്കോട്) ∙ മീൻ വിൽപന നിർത്തിയില്ലെങ്കിൽ മീനിൽ മണ്ണെണ്ണ ഒഴിക്കുമെന്ന ഭീഷണിയുമായി മുക്കം മാർക്കറ്റിലെത്തി പണിമുടക്ക് അനുകൂലികൾ. അഖിലേന്ത്യാ പണിമുടക്കിൽ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്നും അതിനിടെ കട തുറക്കാൻ ആരുപറഞ്ഞെന്നും ചോദിച്ചാണ് പണിമുടക്ക് അനുകൂലികൾ എത്തിയത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്…
നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനുള്ള നീക്കത്തിനെ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ്എഫ്ഐ പഠിപ്പ് മുടക്കും. എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥികൾ പ്രതിഷേധമാർച്ച് നടത്തും. ഗവർണർ സർവകലാശാലകളെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം…
കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്
മൂടക്കൊല്ലിയില്‍ കഴിഞ്ഞ രാത്രി 9:30യോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന മുത്തിമല അഭിലാഷിനെയാണ് കാട്ടാന ആക്രമിച്ചത്.വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകര്‍ത്തു കൈക്കും, കാല്‍ മുട്ടിനും അരക്കെട്ടിനും പരിക്കേറ്റ അഭിലാഷിനെ ബത്തേരി ഗവ:ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാന തൊട്ടടുത്ത് തന്നെയുള്ള നെടിയാങ്കല്‍ ബിനുവിന്റെ ഓട്ടോ…
നിപ്പ: വയനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കൽപറ്റ ∙ മലപ്പുറം ജില്ലയിലും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.മോഹന്‍ദാസ് അറിയിച്ചു. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ നിപ്പ…
സ്കൂളുകള്‍ക്ക് അവധിയുണ്ടോ? ഒഴിവാക്കിയവ എന്തൊക്കെ?: പരിശോധിക്കാം
കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12നാണ് ആരംഭിക്കുക. കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഐഎൻടിയുസി ഉൾപ്പെടെയുള്ള…
അഖിലേന്ത്യാ പണിമുടക്ക്: നാളെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ
നാളെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല. ജീവനക്കാർ സന്തുഷ്ടരാണ്. സ്വകാര്യ ബസ് സമരത്തിൽ സർക്കാർ ജനപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു. ‘‘വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കണോ…
സംസ്ഥാനത്ത് 11 വരെ കനത്ത മഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം∙ കേരളത്തിൽ ഇന്നുമുതൽ 5 ദിവസം കനത്ത മഴയ്ക്കു സാധ്യത. മഹാരാഷ്ട്ര തീരം മുതൽ ഗോവ വരെ തീരത്തോടുചേർന്ന് ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ഈ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട്…
സ്വകാര്യ ബസ് സമരം തുടങ്ങി, വലഞ്ഞ് ജനം; അർധരാത്രി മുതൽ അഖിലേന്ത്യാ പണിമുടക്കും
തിരുവനന്തപുരം∙ സ്വകാര്യ ബസുകളുടെ ഇന്നത്തെ സൂചനാ പണിമുടക്ക് ആരംഭിച്ചു. പലയിടത്തും യാത്രക്കാർ വലഞ്ഞു. കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതിനിടെ കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ…
കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ
പാലക്കാട്∙ കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേക്ക്. നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ കരുമത്തിൽ വീട്ടിൽ ദാക്ഷായണി (68) ആണ് വീട്ടിലെ കിണറ്റിൽ വീണത്. കാലത്ത് ഏഴ് മണിയോടെയാണ് വയോധികയെ കിണറിൽ…
ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെട്ടു; ഉണ്ണി മുകുന്ദൻ
ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും അതിൽ നിന്ന് പുതിയതായി വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ‘ഉണ്ണി മുകുന്ദൻ ഫിലിംസ്’ എന്ന പേരിലുള്ള നിർമാണ കമ്പനിയുടെ പേജും ഹാക്ക്…
















