യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ
ദുബൈ: ഇന്ന് (2026 ഫെബ്രുവരി ഒന്ന്) മുതൽ യുഎഇയിലെ എല്ലാ അഡ്വർടൈസേഴ്സിനും കൊണ്ടന്റ് ക്രിയേറ്റർമാർക്കും പരസ്യം നൽകുന്നതിന് സാധുവായ പെർമിറ്റ് ആവശ്യമാണെന്ന് യുഎഇ മീഡിയ കൗൺസിൽ അറിയിച്ചു. സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലെ പണമടച്ചുള്ളതും പണമടയ്ക്കാത്തതുമായ…
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി ദിനം; അംഗീകരിച്ച് സംഘടനകള്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുന്നത് സര്‍വീസ് സംഘടനകള്‍ തത്വത്തില്‍ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് ഞായറിന് പുറമേ ശനിയാഴ്ച കൂടി അവധി നല്‍കുന്നതാണ് പുതിയ പരിഷ്‌കാരം. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പ്രതിദിന പ്രവൃത്തി സമയം കൂട്ടുന്ന…
പാതിവില തട്ടിപ്പ് കേസ്: ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണന്‍ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്
കൊച്ചി ∙ പാതിവില തട്ടിപ്പ് കേസിൽ മുതിർന്ന ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണന്‍ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 63,500 രൂപ തട്ടിയെടുത്തെന്ന പറവൂർ സ്വദേശിനിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തിട്ടുള്ളത്. പരാതിയെക്കുറിച്ച് അന്വേഷിച്ചു…
മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ
ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എ സനിലും,എസ്.ഐ മെർവിനും സംഘവും, ജില്ലാ പോലീസ് മേധാവി…
പ്രാവുകൾക്ക് തീറ്റ നൽകി; സിംഗപ്പൂരിൽ ഇന്ത്യൻ വംശജയായ 71 കാരിക്ക് 2.26 ലക്ഷം രൂപ പിഴ
സിംഗപ്പൂരിൽ പ്രാവുകൾക്ക് തീറ്റ നൽകിയ 71 കാരിയായ ഇന്ത്യൻ വംശജക്ക് വൻപിഴയിട്ട് അധികൃതർ. വർഷങ്ങളായി സിംഗപ്പൂരിൽ താമസിക്കുന്ന ഷൺമുഖനാഥൻ ഷംലയ്ക്കാണ് സിംഗപ്പൂർ വൈൽഡ് ലൈഫ് ആക്ട് പ്രകാരം 3,200 സിംഗപ്പൂർ ഡോളർ (ഏകദേശം 2,26,750 രൂപ) പിഴയിട്ടത്. ഷംല ആവർത്തിച്ച് കുറ്റം…
അത്ര ഡാർക്ക് അല്ല ഡാർക്ക് ചോക്ലേറ്റ്, മാനസിക സമ്മർദം മുതൽ സൂര്യാഘാതത്തിൽ നിന്ന് വരെ സംരക്ഷണം
അൽപം കയ്പ്പനായതു കൊണ്ട് തന്നെ ഡാർക്ക് ചോക്ലേറ്റിന് ആരാധകർ കുറവാണ്. എന്നാൽ ആരോഗ്യഗുണത്തിൽ മറ്റ് ചോക്ലേറ്റുകളെക്കാൾ ബഹുദൂരമാണ് ഡാർക്ക് ചോക്ലേറ്റ്. ഇതിൽ ആന്റിഓക്സിഡന്റുകൾ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാനസിക സമ്മർദം മുതൽ ഹൃദയാരോഗ്യം വരെ സംരക്ഷിക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും.…
‘സർ എന്റെ സഹോദരനെ കീറി നോവിക്കേണ്ട, ഞങ്ങൾക്കാർക്കും പരാതിയില്ല..’ കുടുക്കിയത് പ്രതിയുടെ പെരുമാറ്റം
വാളയാർ ∙ കഞ്ചിക്കോട്ട് കിടപ്പുമുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചു; സഹോദരൻ അറസ്റ്റിൽ. കഞ്ചിക്കോട് പഴയ റോഡ് വാട്ടർടാങ്ക് ജംക്‌ഷൻ ഓൾഡ് പോസ്റ്റ‌് ഓഫിസ് തെരുവിൽ ആർ.ബാബുവാണു (35) കൊല്ലപ്പെട്ടത്. ജ്യേഷ്ഠൻ സതീഷാണ് (38) അറസ്റ്റിലായത്. …
ഒന്നരക്കോടി രൂപ പിഴ അടയ്ക്കണം, വിജയ്ക്ക് തിരിച്ചടി; ഹർജി തള്ളി ഹൈക്കോടതി
ചെന്നൈ∙ ആദായ നികുതിയുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ വിജയ് അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2016-17 വർഷത്തെ വരുമാനത്തിൽ 15 കോടി രൂപ റിട്ടേൺസിൽ…
വാമൊഴി ചരിത്രം ഇനി മെമ്മറിപീഡിയയിൽ
തൃശൂർ: മലയാളത്തിൽ ആദ്യമായി ഓറൽ ഹിസ്റ്ററി ആർക്കൈവ് കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘ഓറൽ ഹിസ്റ്ററി’ (വാമൊഴി ചരിത്രം) ആർക്കൈവ് ആയ ‘മെമ്മറിപീഡിയ’ പ്രവർത്തനം ആരംഭിച്ചു. മെമ്മറിപീഡിയയുടെ ഔദ്യോഗിക ലോഞ്ചും ആദ്യഘട്ട അഭിമുഖങ്ങളുടെ പ്രകാശനവും തൃശ്ശൂർ കേരള…
കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ
കൊച്ചി∙ ആ കുടുംബത്തിന്റെ കാത്തിരിപ്പ് വൃഥാവിലായി. കളമശേരിയിലെ കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ബെംഗളുരു സ്വദേശി സൂരജ് ലാമ (58) യുടേത് തന്നെയെന്നു സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച ഡിഎൻഎ പരിശോധനാഫലം പൊലീസ് ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും. പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട്…
















