അത്ര ഡാർക്ക് അല്ല ഡാർക്ക് ചോക്ലേറ്റ്, മാനസിക സമ്മർദം മുതൽ സൂര്യാഘാതത്തിൽ നിന്ന് വരെ സംരക്ഷണം

Spread the love

അൽപം കയ്പ്പനായതു കൊണ്ട് തന്നെ ഡാർക്ക് ചോക്ലേറ്റിന് ആരാധകർ കുറവാണ്. എന്നാൽ ആരോഗ്യഗുണത്തിൽ മറ്റ് ചോക്ലേറ്റുകളെക്കാൾ ബഹുദൂരമാണ് ഡാർക്ക് ചോക്ലേറ്റ്. ഇതിൽ ആന്റിഓക്സിഡന്റുകൾ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാനസിക സമ്മർദം മുതൽ ഹൃദയാരോഗ്യം വരെ സംരക്ഷിക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും.

 

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയ ബയോ-ആക്റ്റീവ് സംയുക്തങ്ങൾ സൂര്യാഘാതത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കും. കൂടാതെ ചർമത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും അതിന്റെ സാന്ദ്രതയും ജലാംശവും വർധിപ്പിരക്കാനും ഇത് സഹായിക്കും. വെളിയത്ത് പതിവായി ഇറങ്ങുന്നവരാണെങ്കിൽ ഡാർക്ക് ചോക്ലേറ്റ് ഡയറ്റിൽ ചേർക്കുന്നത് നല്ലതാണ്.

 

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് വയറിന് സംതൃപ്തി നൽകുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിവുണ്ട്. പ്രമേഹരോഗികള്‍ക്കും ധൈര്യമായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്. ഇതിലെ കൊക്കോയുടെ ഗുണങ്ങള്‍ പ്രമേഹരോഗികള്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇവ ഗുണം ചെയ്യും.

 

ഡാര്‍ക്ക് ചോക്ലേറ്റുകള്‍ പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാനസിക സമ്മര്‍ദം, വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവുന്നത്. കുട്ടികള്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് നല്‍കുന്നത് അവരുടെ ഓര്‍മശക്തിയെ മെച്ചപ്പെടുത്തും.

  • Related Posts

    20 കൊല്ലം മുമ്പ് ലോണെടുത്ത് മീന പണിത വീട്; 100 കോടിയ്ക്ക് വാങ്ങി വിദേശ ദമ്പതികള്‍

    Spread the love

    Spread the loveതെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന അതിവേഗം തെന്നിന്ത്യയിലെ സൂപ്പര്‍ താര നായികയായി വളരുകയായിരുന്നു. തെന്നിന്ത്യന്‍ സിനമയിലെ എല്ലാ ഇന്‍ഡസ്ട്രിയിലേയും സൂപ്പര്‍ താരങ്ങളുടെ കൂടെ മീന അഭിനയിച്ചിട്ടുണ്ട്. തനിക്കൊപ്പം നായികയായി കരിയര്‍ ആരംഭിച്ച പലരും…

    അതിഭയങ്കര യുദ്ധം; കൂട്ടുകാരെ കൊന്നൊടുക്കി ചിമ്പാൻസികൾ

    Spread the love

    Spread the loveദീർഘകാലം ഒറ്റക്കൂട്ടമായി ജീവിച്ചിരുന്ന ചിമ്പാൻസി സമൂഹം രണ്ടായിത്തിരിഞ്ഞു പോരടിച്ചു. ആഭ്യന്തരയുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത് 28 പേർക്ക്. യുഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ എൻഗോഗോ ചിമ്പാൻസി സമൂഹത്തിന്റെ യുദ്ധംകണ്ട് ഞെട്ടിയതു ഗവേഷകർ.   1995 മുതൽ ഗവേഷകർ നിരീക്ഷിച്ചുവന്ന ലോകത്തിലെ ഏറ്റവും…

    Leave a Reply

    Your email address will not be published. Required fields are marked *