പ്രാവുകൾക്ക് തീറ്റ നൽകി; സിംഗപ്പൂരിൽ ഇന്ത്യൻ വംശജയായ 71 കാരിക്ക് 2.26 ലക്ഷം രൂപ പി‍ഴ

Spread the love

സിംഗപ്പൂരിൽ പ്രാവുകൾക്ക് തീറ്റ നൽകിയ 71 കാരിയായ ഇന്ത്യൻ വംശജക്ക് വൻപി‍ഴയിട്ട് അധികൃതർ. വർഷങ്ങളായി സിംഗപ്പൂരിൽ താമസിക്കുന്ന ഷൺമുഖനാഥൻ ഷംലയ്ക്കാണ് സിംഗപ്പൂർ വൈൽഡ് ലൈഫ് ആക്ട് പ്രകാരം 3,200 സിംഗപ്പൂർ ഡോളർ (ഏകദേശം 2,26,750 രൂപ) പിഴയിട്ടത്. ഷംല ആവർത്തിച്ച് കുറ്റം ചെയ്തതിനാണ് ഇത്രയും പിഴ നൽകിയതെന്ന് അധികൃതർ അറിയിച്ചു. ആറ് മാസത്തിനിടെ ഒമ്പത് തവണയാണ് ഇവർ പ്രാവുകൾക്ക് തീറ്റ നൽകിയത്. സിംഗപ്പൂരിലെ അനിമൽസ് ആൻഡ് ബേർഡ്‌സ് ആക്ട് പ്രകാരം പ്രാവുകളെ വളർത്തുന്നതിനോ സംരക്ഷിക്കുന്നതിനോ പ്രത്യേക ലൈസൻസ് ആവശ്യമാണ്.

 

ഷംല മുൻപും ഇത്തരത്തിൽ പക്ഷികൾക്ക് തീറ്റ നൽകിയതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ ടോ പായോയിലെ തന്റെ വീടിന് സമീപം പക്ഷികൾക്ക് തീറ്റ നൽകിയതിനും നാഷണൽ പാർക്ക് ബോർഡിന്റെ പ്രാവുകളെ പിടികൂടാനുള്ള ശ്രമങ്ങൾ തടസപ്പെടുത്തിയതിനും അധികൃതർ ഇവർക്ക് 1,200 സിംഗപ്പൂർ ഡോളർ പിഴ ലഭിച്ചിരുന്നു.

 

കോടതിയിൽ തന്‍റെ കുറ്റം സമ്മതിച്ച ഷംല, താൻ തൊഴിൽരഹിതയാണെന്നും പിഴത്തുക കുറയ്ക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ആവർത്തിച്ച് നിയമം ലംഘിച്ചതിനാൽ പിഴത്തുകയിൽ മാറ്റം വരുത്താൻ കോടതി തയാറായില്ല. തുടർന്ന് തുക അടയ്ക്കാമെന്നും ഇനി ഇത് ആവർത്തിക്കില്ലെന്നും ഷംല കോടതിക്ക് ഉറപ്പ് നൽകി.

  • Related Posts

    കരളിന് സമീപം വീണ്ടും സിസ്റ്റ്, രോഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

    Spread the love

    Spread the loveകാൻസറിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കരളിന് സമീപം വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനെ…

    രേണു സുധി ഇനി രേഷ്മ പി. തങ്കച്ചൻ; ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റി താരം

    Spread the love

    Spread the loveഅന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ ഇൻസ്റ്റഗ്രാം പേജില്‍‍ വരുത്തിയ ചില മാറ്റങ്ങളാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിത്. പേര് രേണു സുധിയെന്നതു മാറ്റി രേഷ്മ പി. തങ്കച്ചന്‍ എന്നാണ് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് ഔദ്യോഗികമായി…

    Leave a Reply

    Your email address will not be published. Required fields are marked *