മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ

Spread the love

ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എ സനിലും,എസ്.ഐ മെർവിനും സംഘവും, ജില്ലാ പോലീസ് മേധാവി യുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്‌തത്. 8 ക്യാപ്‌സ്യൂളുകൾ അടങ്ങിയ ഗുളികയാണ് പോലീസ് ഇവരിൽ നിന്നും കണ്ടെത്തിയത്. ബാവലി യിൽ പോലീസിനെ കണ്ട് പരിഭ്രമിച്ചു നിൽക്കുന്നതിനിടെയാണ് സംശയം തോന്നിയ പോലീസ് സംഘം യുവതിയെ പരിശോധിച്ചത്.എഎസ്ഐ ശിവൻ, എസ്. സി.പിഒ പി.എം ലതീഷ്, സിപിഓമാരായ എ.ആർ. ജിതിൻ, മനീഷ്, സി.ജെ രമ്യ, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

  • Related Posts

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന 

    Spread the love

    Spread the love  ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി…

    Leave a Reply

    Your email address will not be published. Required fields are marked *