ഡോ.വന്ദനദാസ് കൊലക്കേസ്: വിധി 21ന്; വാദത്തിനിടെ പൊട്ടിക്കരഞ്ഞ് വന്ദനയുടെ മാതാവ്
കൊല്ലം∙ ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷ സംബന്ധിച്ച വാദം പൂര്‍ത്തിയാക്കി വിധി 21ന് പ്രഖ്യാപിക്കും. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പരിഗണിച്ച പ്രതി സന്ദീപിന് പരമാമധി പരാമവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ പ്രായവും പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടയാളെന്നും കണക്കിലെടുത്ത്…
ബസിൽ യാത്രയ്ക്കിടെ സ്വർണം കവർന്നവരെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി വീട്ടമ്മ
അടൂർ∙ സ്വകാര്യ ബസിൽ ബാഗിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്നവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ സന്തോഷത്തിലാണ് അടൂർ അമ്മകണ്ടകര മോഹനവിലാസത്തിൽ വിജയമ്മ(65). വിജയമ്മയുടെ ബാഗിലുണ്ടായിരുന്ന അഞ്ചുപവന്റെ ആഭരണങ്ങളാണു തമിഴ്നാട് തെങ്കാശി സ്വദേശികളായ പ്രിയ, മുരുകമ്മ, കാളി എന്നിവർ യാത്രയ്ക്കിടെ കവർന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്…
വിജയ് സേതുപതിയുടെ വെബ് സീരിസ്, ‘ബോർഡർ 2’; ഈ പെരുന്നാളിന് ഒടിടിയിൽ കിടിലൻ സർപ്രൈസുകൾ
ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങൾക്കൊടുവിൽ സന്തോഷത്തോടെയും ഭക്തിയോടെയും പെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങൾ. ആഘോഷങ്ങളുടെ മാറ്റ് കൂട്ടാൻ ധുരന്ധർ 2 വും, ആട് 3യുമൊക്കെയാണ് ഈദ് റിലീസായി തിയറ്ററുകളിലെത്തിയിരിക്കുന്നത്. ഒടിടിയിലും മികച്ച ചിത്രങ്ങളാണ് ഈ വാരാന്ത്യത്തിൽ നിങ്ങളെ കാത്തിരിക്കുന്നത്. …
ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ വില 30 രൂപ വരെ വർധിപ്പിച്ചു; പാചകവാതക പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു
ആലപ്പുഴ ∙ പാചകവാതക പ്രതിസന്ധിയെത്തുടർന്ന് ഹോട്ടലുകൾ അടച്ചുപൂട്ടുന്നതിനിടെ, നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ പലതും ഭക്ഷണത്തിന്റെ വില കൂട്ടി. സസ്യേതര വിഭവങ്ങൾക്കാണു പ്രധാനമായും വില കൂട്ടിയത്. അൽഫാം പോലെയുള്ള വിഭവങ്ങൾക്കും ബിരിയാണിക്കും 10 മുതൽ 30 വരെ രൂപ കൂട്ടിയിട്ടുണ്ട്. പാചകം ചെയ്യാൻ…
2.5 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയും പിടിച്ചു; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ കർശന പരിശോധന
ഗൂഡല്ലൂർ ∙ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള– തമിഴ്നാട് അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കി. ഊട്ടിയിലെ വാഹന പരിശോധനയിൽ രേഖകളില്ലാതെ കോയമ്പത്തൂരിൽ നിന്നു ഊട്ടിയിലേക്ക് കൊണ്ടുവന്ന 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. ഊട്ടിയിലെ പ്രമുഖ ജ്വല്ലറിയിലേക്കാണ് ആഭരണങ്ങൾ കൊണ്ടുവന്നതെന്നാണ് വാഹനത്തിലുള്ളവർ പറഞ്ഞത്.…
അറബിയുടെ സാമ്പത്തിക സഹായം വാഗ്ദാനം; പീഡനവും കവർച്ചയും,പ്രതി പിടിയില്‍
കോഴിക്കോട്: അറബിയിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങി നൽകാമെന്ന് പറഞ്ഞ് സ്ത്രീ യുടെ പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിലെ പ്രതി അരീക്കോട് വടക്കുമുറി സ്വദേശി നടുവത്ത് ചാലിൽ വീട്ടിൽ അസൈനാർ എന്ന അറബി അസൈനാർ (66 വയസ്സ്) നെ…
സ്വർണവിലയിൽ വൻ ഇടിവ്
പശ്ചിമേഷ്യയിലെ സംഘർഷവും ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ആഗോളവിപണിയിൽ ആശങ്കകൾ സൃഷ്ടിക്കുമ്പോഴും ഇങ്ങു കേരളത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി സ്വർണ്ണവിലയിൽ റെക്കോർഡ് ഇടിവ്.ഇന്നലെ വൈകുന്നേരം 1,15,440 രൂപയായിരുന്ന ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് രാവിലെ 2040 രൂപ താഴ്ന്ന് ഈ മാസത്തെ…
കൊച്ചിയിൽനിന്ന് ഗൾഫിലേക്ക് പറന്നത് 35 വിമാനങ്ങൾ; കരിപ്പൂരിൽ 33 രാജ്യാന്തര സർവീസുകൾ റദ്ദാക്കി
നെടുമ്പാശേരി / കരിപ്പൂർ /ദുബായ് ∙ ഇന്നലെ 35 വിമാനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്കും തിരികെയും സർവീസ് നടത്തി. ഇതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ 33 രാജ്യാന്തര സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽനിന്നു പുറപ്പെടേണ്ട 17 വിമാനങ്ങളും കരിപ്പൂരിൽ എത്തേണ്ട 16 വിമാനങ്ങളുമാണ്…
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.
‘ട്രെയിനുമായി’ സുരേഷ് ഗോപി വന്നു; സ്വീകരിക്കാൻ ആരുമുണ്ടായില്ല; അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി
പയ്യന്നൂർ ( കണ്ണൂർ) ∙ മംഗളൂരു അമൃത്‌ഭാരത് എക്സ്പ്രസിന്റെ പയ്യന്നൂരിലെ ആദ്യ സ്റ്റോപ് നടപ്പാക്കാൻ അതേ ട്രെയിനിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ അണികളുണ്ടായില്ല. പ്ലാറ്റ്ഫോമിലിറങ്ങി 6 മിനിറ്റ് ചെലവഴിച്ച സുരേഷ് ഗോപി അതൃപ്തി പ്രകടമാക്കി, അതേ ട്രെയിനിൽ…
















