2.5 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയും പിടിച്ചു; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ കർശന പരിശോധന

Spread the love

ഗൂഡല്ലൂർ ∙ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള– തമിഴ്നാട് അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കി. ഊട്ടിയിലെ വാഹന പരിശോധനയിൽ രേഖകളില്ലാതെ കോയമ്പത്തൂരിൽ നിന്നു ഊട്ടിയിലേക്ക് കൊണ്ടുവന്ന 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. ഊട്ടിയിലെ പ്രമുഖ ജ്വല്ലറിയിലേക്കാണ് ആഭരണങ്ങൾ കൊണ്ടുവന്നതെന്നാണ് വാഹനത്തിലുള്ളവർ പറഞ്ഞത്. രേഖകളില്ലാത്തതിനെ തുടർന്ന് പിടികൂടിയ ആഭരണങ്ങൾ ഊട്ടി ആർഡിഒ ഓഫിസിലേക്ക് മാറ്റി. തുടർന്ന് കസ്റ്റംസ് അധികൃതർക്കും വിവരം നൽകി. ഗൂഡല്ലൂരിൽ നടന്ന പരിശോധനയിൽ കക്കനഹള്ള ചെക്ക് പോസ്റ്റിൽ നിന്നു രേഖകളില്ലാതെ കൊണ്ടുവന്ന 5 ലക്ഷം രൂപയും പിടിച്ചെടുത്തു. പരിശോധനകൾ ശക്തമാക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

  • Related Posts

    നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. ഡ്രൈവർക്കും യാത്രക്കാർക്കാരനും പരിക്ക്

    Spread the love

    Spread the love    മാനന്തവാടി ആറാംമൈൽ ഉള്ളിശ്ശേരി പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർക്കും യാത്രക്കാരനും പരിക്ക് . റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോ റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ഇന്നലെയാണ് സംഭവം. ഓട്ടോ ഡ്രൈവർ…

    കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിൽ :സംഭവം വയനാട്ടിൽ

    Spread the love

    Spread the loveമാനന്തവാടി: പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിലായി.മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി രണ്ടേനാല്‍ കാരക്കുനി ചെറുവയല്‍ ഉന്നതി ബാബു (28) വാണ് പിടിയിലായത്. ഏപ്രില്‍ 13നാണ് ഇയ്യാള്‍ മാനന്തവാടി കോടതി പരിസരത്ത്…

    Leave a Reply

    Your email address will not be published. Required fields are marked *