ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ വില 30 രൂപ വരെ വർധിപ്പിച്ചു; പാചകവാതക പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു

Spread the love

ആലപ്പുഴ ∙ പാചകവാതക പ്രതിസന്ധിയെത്തുടർന്ന് ഹോട്ടലുകൾ അടച്ചുപൂട്ടുന്നതിനിടെ, നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ പലതും ഭക്ഷണത്തിന്റെ വില കൂട്ടി. സസ്യേതര വിഭവങ്ങൾക്കാണു പ്രധാനമായും വില കൂട്ടിയത്. അൽഫാം പോലെയുള്ള വിഭവങ്ങൾക്കും ബിരിയാണിക്കും 10 മുതൽ 30 വരെ രൂപ കൂട്ടിയിട്ടുണ്ട്. പാചകം ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നവയ്ക്കാണു വില കൂട്ടിയത്. ചായയ്ക്കും പലഹാരങ്ങൾക്കും വില കൂട്ടിയിട്ടില്ല.

 

പ്രവർത്തനച്ചെലവ് കൂടിയതോടെയാണു ഭക്ഷണത്തിനും വില കൂട്ടേണ്ടി വന്നതെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ.നസീർ പറഞ്ഞു. ജില്ലയിൽ ആയിരത്തോളം ഹോട്ടലുകളാണ് അടച്ചത്. പലതും അടച്ച് ഒരാഴ്ച പിന്നിട്ടിട്ടും വാണിജ്യ സിലിണ്ടർ കിട്ടിയിട്ടില്ല.

 

പാചകവാതക പ്രതിസന്ധി പരിഹരിക്കാത്ത സർക്കാർ നടപടിക്കെതിരെ 23ന് സംസ്ഥാന വ്യാപകമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കടയടച്ചു പ്രതിഷേധിക്കും. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ചു പാചകവാതകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രതിഷേധം.

  • Related Posts

    ആൺ സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; മൂന്നാം പ്രതിയും പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ ആൺ സുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നാമനും പിടിയിൽ. അരൂർ സ്വദേശി സഞ്ജയ് ആണ് ഇന്ന് പിടിയിലായത്. നേരത്തെ കേസിലെ മറ്റു രണ്ടു പ്രതികളായ കൊല്ലം ചാത്തന്നൂർ സ്വദേശി…

    വ്യാജരേഖകൾ ചമച്ച് അവയവദാനം; വൻ റാക്കറ്റിനെ കണ്ടെത്തി പൊലീസ്, സൂത്രധാരൻ ഒളിവിൽ

    Spread the love

    Spread the loveകൊച്ചി ∙ എംഎൽഎമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയുമടക്കം വ്യാജരേഖകൾ ചമച്ച് അവയവദാനത്തിന്റെ മറവിൽ അവയവ കച്ചവടം നടത്തുന്ന വൻ റാക്കറ്റിനെ കണ്ടെത്തി പൊലീസ്. റാക്കറ്റിന്റെ സൂത്രധാരനായ കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്ര ഒളിവിലാണ്. ഇയാളുടെ ഭാര്യ റഷീദ പൊലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *