അറബിയുടെ സാമ്പത്തിക സഹായം വാഗ്ദാനം; പീഡനവും കവർച്ചയും,പ്രതി പിടിയില്‍

Spread the love

കോഴിക്കോട്: അറബിയിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങി നൽകാമെന്ന് പറഞ്ഞ് സ്ത്രീ യുടെ പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിലെ പ്രതി അരീക്കോട് വടക്കുമുറി സ്വദേശി നടുവത്ത് ചാലിൽ വീട്ടിൽ അസൈനാർ എന്ന അറബി അസൈനാർ (66 വയസ്സ്) നെ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃതത്തിലുള്ള സംഘവും ചേർന്ന് പിടികൂടി.

25/11/25 തീയതി പന്നിയങ്കര സ്വദേശിയായ യുവതിയെ നിലമ്പൂരിൽ ഉള്ള അറബിയെ പരിചയപ്പെടുത്തി കൊടുക്കാമെന്നും, യുവതിക്കു അറബിയിൽ നിന്നും സ്വർണവും മറ്റും വാങ്ങി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നിലമ്പൂരിൽ ഉള്ള ഒരു ലോഡ്ജിൽ എത്തിച്ചു പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, യുവതിയുടെ മൊബൈൽ ഫോണും 14500 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ചതിക്കപ്പെട്ട് എന്ന് മനസ്സിലായ യുവതി പന്നിയങ്കര പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ പോലീസ് സമനമായ അറബികല്യാണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെക്കുറിച്ചു സിസിടിവി പരിശോധിച്ചത്തിലും പ്രതി നിരവധി കേസിൽ ഉൾപ്പെട്ട അറബി അസൈനാർ ആണെന്ന് പോലീസിന് മനസ്സിലായി.തുടർന്ന് ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര പോലീസും ചേർന്നു നടത്തിയ അന്വേഷണത്തില്‍ കാസർകോട് മംഗലാപുരം ഭാഗത്ത് ഒളിവിൽ കഴിഞ്ഞു വരുന്നതായി വിവരം കിട്ടുകയും, തുടര്‍ന്ന് അവിടെ എത്തിയപ്പോള്‍ കാസർകോട് സ്വദേശി ആയ മറ്റൊരു യുവതിയെ പറ്റിക്കാൻ ശ്രമത്തിനിടയിൽ പിടികൂടുകയായിരുന്നു.

 

 

കോഴിക്കോട് കസബ, മഞ്ചേരി,കോട്ടക്കൽ, ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനിൽ പ്രതിക്ക് സമാനമായ കേസുകൾ ഉണ്ട്. മലപ്പുറം ഉള്ള സ്ത്രീ യുടെ മകൾക്ക് അറബിയിൽ നിന്ന് സാമ്പത്തിക വാഗ്ദാനം ചെയ്ത് കുട്ടിയുടെ സ്വർണം ഊരി വാങ്ങി രക്ഷപ്പെട്ട കേസിൽ പ്രതിയായി ജയിലിൽ നിന്ന് ഇറങ്ങിയശേഷം ആണ് പ്രതി വീണ്ടും ഇത്തരത്തിൽ കുറ്റം ചെയ്തത്. പ്രതിയെ കാസർകോട് നിന്നും പന്നിയങ്കര സബ് ഇൻസ്‌പെക്ടർ മാരായ അമൽ ജോയ് , നിഖിൽ എസ് സി പി ഒ ദിലീപ് ടി പി ഫറോക്ക് എ സി പി സ്ക്വാഡ് അംഗങ്ങൾ ആയ അനൂജ് വളയനാട്, സുബീഷ് വേങ്ങേരി എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുത്തു . കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

  • Related Posts

    അമ്മയെ കഴുത്തറുത്ത് കൊന്ന കേസ്: അച്ഛനെയും കൊലപ്പെടുത്താൻ കാത്തിരുന്നെങ്കിലും സാധിച്ചില്ലെന്ന് ക്രിസ്റ്റി

    Spread the love

    Spread the love  കൊളക്കാട് ∙ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രിസ്റ്റിയെ താന്നിക്കുന്നിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂത്തുപറമ്പ് സബ് ജയിലിൽ ആയിരുന്ന ക്രിസ്റ്റിയെ തെളിവെടുപ്പിനും തുടർന്നുള്ള ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കേളകം പൊലീസ് കോടതിയിൽ അപേക്ഷ…

    മറ്റൊരാളുമായി ബന്ധമെന്ന് സംശയം, ഭാര്യയെ കൊന്ന് പെട്ടിയിലാക്കി; പിന്നാലെ സ്റ്റേഷനിലെത്തി ‘നാടകം’

    Spread the love

    Spread the loveസൂറത്ത്∙ ഗുജറാത്തിലെ സൂറത്തിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ശിൽപ സാൽവി (39) ആണ് മരിച്ചത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. സംഭവത്തിൽ ഭർത്താവ് വിശാൽ സാൽവിയ്ക്കായി (40) പൊലീസ് അന്വേഷണം ഊർജിതമാക്കി.   ഭാര്യയെ…

    Leave a Reply

    Your email address will not be published. Required fields are marked *