സമൃദ്ധിയുടെ വിഷുപ്പുലരി; ഗുരുവായൂരിൽ കണ്ണനെ കണി കാണാൻ ഭക്തജനത്തിരക്ക്

ഗുരുവായൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു പുലരിയിൽ കണ്ണനെ കണികണ്ട് തൊഴാൻ ഭക്തജന തിരക്ക്. പുലർച്ചെ 2.55 മുതൽ ഒരു മണിക്കൂർ സമയം ആയിരുന്നു വിഷുക്കണി ദർശനം. ആയിരക്കണക്കിന് ഭക്തർ സ്വർണ ശ്രീലങ്കത്തെ ഉണ്ണിക്കണ്ണനെയും വിഷുവിന്റെ കണികോപ്പുകളും കണ്ടു തൊഴുത് നിർവൃതി നേടി.…

രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

കണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ് ടൗണ്‍ പൊലീസ്…

അധ്യാപകനുമായി 17കാരിയുടെ അവിഹിതം, ഇത് നടിയുടെ ‘വിവാദങ്ങളുടെ കൗമാര’ എഴുത്ത്; ‘ഹാഫ് ഹിസ് ഏജ്’ ഒരു പുനർവായന

സെക്സ്, കൺസ്യൂമറിസം, ഏകാന്തത… ‘ഐ ആം ഗ്ലാഡ് മൈ മോം ഡൈഡ്’ എന്ന ചർച്ച ചെയ്യപ്പെട്ട ഓർമക്കുറിപ്പിന് ശേഷം ജെനറ്റ് മക്കർഡി തന്റെ ആദ്യ നോവലുമായി എത്തുമ്പോൾ വായനക്കാർക്കിടയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. പതിനേഴുകാരിയായ വാൾഡോയുടെയും അവളുടെ അധ്യാപകന്റെയും സങ്കീർണമായ ബന്ധത്തിലൂടെ…

മാനത്തെ ‘വിഷുക്കണി’ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക്; കാഴ്ച വിസ്മയവുമായി ഗ്രഹസംഗമം

പത്തനംതിട്ട ∙ വിഷുപ്പുലരിയിൽ കിഴക്കൻ മാനത്ത് ചക്രവാളത്തിനോട് വളരെയടുത്തായി മനോഹരമായൊരു ‘ആകാശവിഷുക്കണി’ കാണാം. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഇനിയുള്ള ഒരാഴ്ചക്കാലം ഈ ഗ്രഹസംഗമം വാനകുതുകികൾക്ക് ഒരാവേശമായിരിക്കുമെന്ന് അമച്വർ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേർത്ത ചന്ദ്രക്കലയുടെ തൊട്ടു താഴെ ബുധൻ (Mercury),…

ഗൾഫ് മലയാളികൾക്ക് വിഷു ആഘോഷിക്കാൻ വിമാനമേറി 1650 ടൺ പച്ചക്കറി

നെടുമ്പാശേരി ∙ ഗൾഫ് മലയാളികൾക്ക് വിഷു ആഘോഷിക്കാൻ കൊച്ചിയിൽ നിന്ന് വിമാനമേറുന്നത് 1650 ടണ്ണിലേറെ പച്ചക്കറികൾ. ഗൾഫ് സംഘർഷത്തെ തുടർന്ന് വിമാന സർവീസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ കൊണ്ടു പോകാനായി പ്രത്യേക കാർഗോ വിമാനങ്ങൾ സർവീസ് നടത്തിയതു…

പ്രവാസികൾക്ക് ‘എട്ടിന്റെ ഭാഗ്യം’; യുഎഇയിലെ ‘കോടീശ്വരന്മാരുടെ മാസത്തിൽ’ താരമായത് മലയാളികൾ

അബുദാബി∙ ഏപ്രിൽ മാസത്തിലെ ബിഗ് ടിക്കറ്റ് വാരാന്ത്യ ഇ-നറുക്കെടുപ്പിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം അഞ്ചര ലക്ഷത്തിലേറെ രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്. മലയാളികളായ അൻസിൽ നാസർ, അമൃത ബാബു, ഫാത്തിമ…

കുട്ടി മോഷ്ടാവ് വലിച്ചെറിഞ്ഞത് യഥാർഥ സ്വർണമാല; നാലു ദിവസം പറമ്പിൽ കിടന്നു: നിർണായകമായത് സിസിടിവി

കോഴിക്കോട്∙ യുവതിയുടെ സ്വർണമാല തട്ടിപ്പറിച്ചോടിയ മോഷ്ടാവ് ഇടവഴിയിലെത്തി മാല പരിശോധിച്ച് സ്വർണമല്ലെന്നു കരുതി വലിച്ചെറിഞ്ഞു. യുവതിയുടെ പരാതിയിൽ നടക്കാവ് എസ്ഐ എൻ.ലീല അന്വേഷണം നടത്തി മാല കണ്ടെത്തി. യഥാർഥ സ്വർണം തന്നെയായിരുന്നു അത്. സ്വർണമാല കവർന്ന കുട്ടിക്കള്ളനെ പിടികൂടുകയും ചെയ്തു. വലിച്ചെറിഞ്ഞ…

ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

ലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും തല ഗർഭപാത്രത്തിൽ…

ഗുണ്ടൽപേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം; രണ്ട് പേർ മരണപ്പെട്ടു; ഒരു കുട്ടിയുടെ നില ഗുരുതരം

ഗുണ്ടൽ പേട്ട ബത്തേരി റൂട്ടിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം. രണ്ട് പേർ മരണപ്പെട്ടു. ഒരു കുട്ടിയുടെ നില ഗുരുതരം. കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും കേരള രെജിസ്ട്രേഷൻ ഭാരത് ബെൻസ് ലോറിയും ആണ് അപകടത്തിൽ പെട്ടത്. കാർ…

‘പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയും; ഇവരെ നമുക്ക് പിണക്കാൻ പറ്റില്ല’: ദുരനുഭവം തുറന്നുപറഞ്ഞ് സൗമ്യ

പാലക്കാട് ∙ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിലെ പ്രതിഷേധങ്ങൾക്കിടെ താൻ പഠിക്കുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഡോ. സൗമ്യ സരിൻ. പുരോഗമിച്ചു എന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് ഇത് സംഭവിച്ചതെന്നും ഇത് കേട്ടപ്പോൾ ഞെട്ടലല്ല ഉണ്ടായതെന്നും സൗമ്യ…