ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

Spread the love

ലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും തല ഗർഭപാത്രത്തിൽ കുടുങ്ങുകയും ചെയ്തു.

 

ഏഴു മാസം ഗർഭിണിയായ പ്രേമ ദേവിക്കാണ് കുദ്രഹയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ദുരനുഭവമുണ്ടായത്. കഠിനമായ വേദനയനുഭവപ്പെട്ട യുവതിക്ക് വിദഗ്ധ ഡോക്ടറുടെ സേവനം തേടുന്നതിനു പകരം ആശാ വർക്കർ വേദനസംഹാരി ഇൻജക്ഷൻ നൽകുകയും പ്രസവം നടത്താൻ ശ്രമിക്കുകയുമായിരുന്നെന്ന് പ്രേമദേവിയുടെ ഭർത്താവ് നീരജ് കുമാർ ആരോപിച്ചു.

 

പരിഭ്രാന്തരായ ആരോഗ്യപ്രവർത്തകർ തുടർന്നു സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്നു മെഡിക്കൽ കോളജിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തല ഗർഭപാത്രത്തിനുള്ളിലാണെന്ന് അറിഞ്ഞത്. ഉടൻതന്നെ ശസ്ത്രക്രിയ നടത്തി തല പുറത്തെടുത്തു. യുവതി ചികിത്സയിലാണ്. സംഭവത്തിൽ ആശാ വർക്കർക്കും ആംബുലൻസിലുണ്ടായിരുന്ന മറ്റ് ജീവനക്കാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

  • Related Posts

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    വിജയ് ഒരു സിനിമയിൽ കൂടി അഭിനയിച്ചേക്കും; നടന് പൂക്കളെ പേടിയെന്ന പരിഹാസം വ്യാപകം

    Spread the love

    Spread the loveചെന്നൈ ∙ 500 കോടിയോളം രൂപ ചെലവിട്ടു നിർമിച്ച ജനനായകൻ തിയറ്ററിൽ എത്തുന്നതിനു മുൻപു ചോർന്നതോടെ നിർമാതാക്കളുടെ നഷ്ടം നികത്താൻ വിജയ് ഒരു ചിത്രത്തിൽ കൂടി അഭിനയിക്കുമെന്നു സൂചന. തിരഞ്ഞെടുപ്പിനു ശേഷം പുതിയ ചിത്രത്തിന്റെ ജോലി തുടങ്ങിയേക്കും. ജനനായകൻ…

    Leave a Reply

    Your email address will not be published. Required fields are marked *