മാനത്തെ ‘വിഷുക്കണി’ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക്; കാഴ്ച വിസ്മയവുമായി ഗ്രഹസംഗമം

Spread the love

പത്തനംതിട്ട ∙ വിഷുപ്പുലരിയിൽ കിഴക്കൻ മാനത്ത് ചക്രവാളത്തിനോട് വളരെയടുത്തായി മനോഹരമായൊരു ‘ആകാശവിഷുക്കണി’ കാണാം. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഇനിയുള്ള ഒരാഴ്ചക്കാലം ഈ ഗ്രഹസംഗമം വാനകുതുകികൾക്ക് ഒരാവേശമായിരിക്കുമെന്ന് അമച്വർ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേർത്ത ചന്ദ്രക്കലയുടെ തൊട്ടു താഴെ ബുധൻ (Mercury), ചൊവ്വ (Mars), ശനി (Saturn) എന്നീ ഗ്രഹങ്ങൾ അതിമനോഹരമായി അണിനിരക്കും. ബുധനാഴ്ച പുലർച്ചെയും വളരെ നേർത്ത ചന്ദ്രക്കലയുടെ ഒരു ഭാഗത്തായി ഈ മൂന്ന് ഗ്രഹങ്ങളെയും കാണാം.

 

തുടർന്നുള്ള ദിവസം അമാവാസി ആയതിനാൽ ചാന്ദ്ര സാന്നിധ്യമുണ്ടാകില്ലെങ്കിലും ഗ്രഹങ്ങളുടെ ഈ മുക്കൂട്ട് മനോഹരമായി തുടരും. രാവിലെ ഏതാണ്ട് 5.25 മുതൽ 6 മണി വരെ ആയിരിക്കും കാഴ്ച ഏറ്റവും മനോഹരം. വെറും കണ്ണ് കൊണ്ട് തന്നെ കാണാവുന്നതാണെങ്കിലും ചെറിയൊരു ബൈനോക്കുലർ കാഴ്ചയെ കൂടുതൽ മനോഹരമാക്കും. ഈ സമയത്തുതന്നെ ചൊവ്വയുടെ അൽപം മുകളിലായി നെപ്റ്റ്യൂൺ (Neptune) ഉണ്ടാകുമെങ്കിലും ശക്തി കൂടിയ ടെലിസ്കോപിൽ മാത്രമേ അതിനെ കാണുള്ളൂ. ഈ ഗ്രഹസംഗമത്തിന് അൽപം വടക്കായി മങ്ങിയ പാൻ-സ്റ്റാർസ് (Pan-STARRS) എന്ന ധൂമകേതുവിനെയും (വാൽ നക്ഷത്രത്തെയും) കാണാം. കൂടുതൽ തെളിഞ്ഞു കാണാൻ ബൈനോക്കുലർ ഉപയോഗിക്കുന്നതാണ് നല്ലത്. സൂര്യപരിവേഷം കാഴ്ചയെ കുറച്ച് പ്രതികൂലമായി ബാധിച്ചേക്കാനിടയുണ്ടെന്നും പുന്നശേരി പറഞ്ഞു.

  • Related Posts

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    ഗൾഫ് മലയാളികൾക്ക് വിഷു ആഘോഷിക്കാൻ വിമാനമേറി 1650 ടൺ പച്ചക്കറി

    Spread the love

    Spread the loveനെടുമ്പാശേരി ∙ ഗൾഫ് മലയാളികൾക്ക് വിഷു ആഘോഷിക്കാൻ കൊച്ചിയിൽ നിന്ന് വിമാനമേറുന്നത് 1650 ടണ്ണിലേറെ പച്ചക്കറികൾ. ഗൾഫ് സംഘർഷത്തെ തുടർന്ന് വിമാന സർവീസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ കൊണ്ടു പോകാനായി പ്രത്യേക കാർഗോ വിമാനങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *