മറ്റൊരാളുമായി ബന്ധമെന്ന് സംശയം; പിറന്നാൾ ആഘോഷത്തിനിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

ഹൈദരാബാദ്∙ പിറന്നാൾ ആഘോഷത്തിനിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. അകന്ന് കഴിയുകയായിരുന്ന ഭാര്യ സമ്മക്ക (35), ഒരു ബന്ധുവിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയപ്പോഴാണ് ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവ് ശ്രീനുവിനെ (50) പൊലീസ് പിടികൂടി.   അബ്ദുല്ലപൂർമെട്ടിലുള്ള ശ്രീനുവിന്റെ അനന്തരവളായ രാജേശ്വരിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം.…

ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തി

ഇന്ന് രാവിലെ വൈത്തിരി പോലീസിന്റെ പരിശോധനയില്‍ ലക്കിടി നഴ്സറിക്ക് പിന്‍വശത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീഖിനെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് താമരശ്ശേരി ചുരം ഒമ്പതാം വളവില്‍ നിന്നും ഷെഫീഖ് കൊക്കയിലേക്ക് ചാടിയത്. ഇയാളുടെ വാഹനത്തില്‍ നിന്നും എംഡിഎംഎ കണ്ടെത്തിയിരുന്നു.

കൽപ്പറ്റ കൈനാട്ടിലെ സ്വകാര്യ ലാബ് അധികൃതർ യുവാവിനെ മർദ്ദിച്ചു

കൽപ്പറ്റ: ക്യാൻസർ രോഗിയായ അമ്മയുടെ ബയോപ്സി റിപ്പോർട്ട് വൈകിയതിനെ കുറിച്ച് ചോദിച്ചതിന് യുവാവിനെ മർദ്ദിച്ചതായി പരാതി.റിപ്പോർട്ട് വൈകും നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ പറഞ്ഞു കൊണ്ട് കൽപ്പറ്റ കൈനാട്ടിയിലുള്ള “ബയോലൈൻ” എന്ന സ്വകാര്യ ലബോറട്ടറി ലാബ് ജീവനക്കാരൻ മർദ്ദിക്കുകയായിരുന്നു. കോട്ടത്തറ കുറുമ്പാലക്കോട്ട…

വ്യാജനാണ് പെട്ടു പോകല്ലെ’, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകള്‍ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് വരുന്നതിനിടെയാണ് സുരക്ഷാപഴുതുകൾ കണ്ടെത്തി പുതിയ തട്ടിപ്പുകള്‍ വരുന്നത്. ഇപ്പോള്‍ ട്രാഫിക് നിയമലംഘന നോട്ടീസുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പില്‍ മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് മോട്ടോര്‍…

കഞ്ചാവും ലഹരിയും സുലഭം, മൊബൈലും ഉപയോഗിക്കാം’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗോവിന്ദച്ചാമി

കണ്ണൂർ ∙ സെൻട്രൽ ജയിലിൽ തടവു പുള്ളികൾക്ക് എല്ലാ സൗകര്യവും ലഭിക്കുമെന്ന് ജയിൽ ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമി. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സുലഭമാണ്. ഇത് എത്തിച്ചു നൽകുന്നതിന് ആളുകളുണ്ട്. മൊബൈൽ ഉപയോഗിക്കാനും ജയിലിൽ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പൊലീസിന് മൊഴി…

മധുരം വാഗ്ദാനം ചെയ്ത് പീഡനം; 4 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ബന്ധുവായ പതിനെട്ടുകാരൻ, അറസ്റ്റ്

ഭോപാൽ ∙ മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ 18 വയസ്സുകാരൻ നാലു വയസ്സുള്ള ബന്ധുവായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ജില്ലാ ആസ്ഥാനത്തുനിന്ന് 33 കിലോമീറ്റർ അകലെയുള്ള ഉച്ചേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.   പെൺകുട്ടിക്ക്…

ചുരത്തിൽ നിന്നും യുവാവ് താഴേക്ക് ചാടി

ചുരത്തിൽ നിന്നും യുവാവ് താഴേക്ക് ചാടി. തിരച്ചിൽ ഊർജ്ജിതം.വാഹനപരിശോധനക്കിടെ ഒമ്പതാം വളവിൽ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് കൊക്കയിലേക്ക് ചാടിയത്. ഇയാളെ കണ്ടെത്താനായി ഡ്രോൺ ഉപയോഗിച്ചുളള പരിശോധന നടത്തും. ഫയർഫോഴ്‌സും പോലീസും നടത്തിയ തിരച്ചിലിൽ വാഹനവും പേഴ്‌സും കണ്ടെത്തി.

വഴക്കിനിടെ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു;രണ്ടു ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ് യുവാവ്

ബെംഗളൂരു: വഴക്കിനിടെ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു. എന്നാൽ, ഭാര്യ മരിച്ചതറിയാതെ ഇയാൾ രണ്ടു ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞതായി പോലീസ് പറയുന്നു. വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയിലാണ് സംഭവം.   ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ ഭാര്യ സുമനെ(22)യാണ് ഭർത്താവ് ശിവം സഹാനെ വഴക്കിനിടെ അടിച്ചുകൊന്നത്.…

കാമുകനോടൊപ്പം ജീവിക്കാൻ 2 മക്കളെ കൊലപ്പെടുത്തി; ടിക്‌ടോക് താരമായ യുവതിക്കും കാമുകനും ജീവപര്യന്തം

കാമുകനോടൊപ്പം ജീവിക്കാൻ മക്കളെ കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കാഞ്ചീപുരം ജില്ലാ കോടതി. മാതൃത്വത്തിന്റെ മഹത്വത്തിനു കളങ്കം വരുത്തുന്ന ഹീനകൃത്യത്തിൽ ഏർപ്പെട്ട ഇരുവരും മരണം വരെ ശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. കുണ്ട്രത്തൂരിൽ താമസിച്ചു വന്ന…

ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

വാഴവറ്റ: വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ വെച്ച് ഷോക്കേറ്റ് സഹോദരങ്ങളായ രണ്ട് പേര്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കും തടത്തില്‍ അനൂപ് (37), സഹോദരനായ ഷിനു (35) എന്നിവരാണ് മരിച്ചത്. ഷിനുവിന്റെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും , അനൂപിന്റെ മൃതദേഹം കല്‍പ്പറ്റ…