കൽപ്പറ്റ കൈനാട്ടിലെ സ്വകാര്യ ലാബ് അധികൃതർ യുവാവിനെ മർദ്ദിച്ചു

Spread the love

കൽപ്പറ്റ: ക്യാൻസർ രോഗിയായ അമ്മയുടെ ബയോപ്സി റിപ്പോർട്ട് വൈകിയതിനെ കുറിച്ച് ചോദിച്ചതിന് യുവാവിനെ മർദ്ദിച്ചതായി പരാതി.റിപ്പോർട്ട് വൈകും നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ പറഞ്ഞു കൊണ്ട് കൽപ്പറ്റ കൈനാട്ടിയിലുള്ള “ബയോലൈൻ” എന്ന സ്വകാര്യ ലബോറട്ടറി ലാബ് ജീവനക്കാരൻ മർദ്ദിക്കുകയായിരുന്നു. കോട്ടത്തറ കുറുമ്പാലക്കോട്ട മരവയൽ ഉന്നതിയിലെ ബാബുവിന്റെ മകൻ ബബിനാണ് (22) ഒരു കാരണവും കൂടാതെ ജാതിപ്പേര് വിളിച്ചും അസഭ്യം പറഞ്ഞുകൊണ്ടും ഹെൽമെറ്റ് വെച്ച് ലാബ് ജീവനക്കാരൻ റംഷാതും കൂട്ടുകാരനും ചേർന്ന്  വളരെ ക്രൂരമായി മർദിച്ചത്.

 

ബാബിന്റെ മുഖത്തും ദേഹത്തും കയ്യിലും പരിക്കുകൾ ഉണ്ട്.അവശനായ ബബിൻ ഇപ്പോൾ കൈനാട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കൈനാട്ടി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് പ്രൊമോട്ടർ കൂടിയാണ് ആദിവാസി ഏറ്റവും പിന്നോക്ക വിഭാഗത്തിലുള്ള ഊരാളി സമുദായത്തിൽപ്പെട്ട ബബിൻ.

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

    Spread the love

    Spread the love    സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *