മധുരം വാഗ്ദാനം ചെയ്ത് പീഡനം; 4 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ബന്ധുവായ പതിനെട്ടുകാരൻ, അറസ്റ്റ്

Spread the love

ഭോപാൽ ∙ മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ 18 വയസ്സുകാരൻ നാലു വയസ്സുള്ള ബന്ധുവായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ജില്ലാ ആസ്ഥാനത്തുനിന്ന് 33 കിലോമീറ്റർ അകലെയുള്ള ഉച്ചേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

പെൺകുട്ടിക്ക് മധുരം വാഗ്ദാനം ചെയ്ത പ്രതി അവളെ പ്രലോഭിപ്പിച്ച് റെയിൽവേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയാണു ബലാത്സംഗം ചെയ്തതെന്നു ഉച്ചേര പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സതീഷ് മിശ്ര പറഞ്ഞു. സമീപത്തെ വയലിലൂടെ നടക്കുകയായിരുന്ന സ്ത്രീകൾ പെൺകുട്ടിയുടെ കരച്ചിൽ കേട്ടു സ്ഥലത്തേക്കു ചെല്ലുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് സ്ത്രീകൾ പെൺകുട്ടിയെ കുടുംബാംഗങ്ങൾക്കു കൈമാറി.

 

ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റിലായ 18 വയസ്സുകാരനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *