കാമുകനോടൊപ്പം ജീവിക്കാൻ 2 മക്കളെ കൊലപ്പെടുത്തി; ടിക്‌ടോക് താരമായ യുവതിക്കും കാമുകനും ജീവപര്യന്തം

Spread the love

കാമുകനോടൊപ്പം ജീവിക്കാൻ മക്കളെ കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കാഞ്ചീപുരം ജില്ലാ കോടതി. മാതൃത്വത്തിന്റെ മഹത്വത്തിനു കളങ്കം വരുത്തുന്ന ഹീനകൃത്യത്തിൽ ഏർപ്പെട്ട ഇരുവരും മരണം വരെ ശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. കുണ്ട്രത്തൂരിൽ താമസിച്ചു വന്ന വിജയ്‌യുടെ ഭാര്യ അഭിരാമിയാണു 2018ൽ 7 വയസ്സുള്ള മകനെയും 4 വയസ്സുള്ള മകളെയും പാലിൽ അമിത അളവിൽ ഉറക്കഗുളിക ചേർത്തു നൽകി കൊലപ്പെടുത്തിയത്.

 

ഭർത്താവിനും ഉറക്കഗുളിക നൽകിയെങ്കിലും മരിച്ചില്ല. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാമുകൻ മീനാക്ഷി സുന്ദരത്തോടൊപ്പം കേരളത്തിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ കോയമ്പേട് ബസ് സ്റ്റാൻഡിൽ നിന്ന് അഭിരാമി അറസ്റ്റിലായി. ടിക്ടോക് താരമായിരുന്ന അഭിരാമി മീനാക്ഷി സുന്ദരവുമായി അടുപ്പത്തിലാകുകയായിരുന്നു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *