റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകളുടെ നിയന്ത്രണങ്ങളില്‍ ഇളവ്

കല്‍പ്പറ്റ:മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, വൈത്തിരി, മൂപ്പൈനാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണവും മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന…

ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണശാലക്ക് തീ പിടിച്ചു

മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ഇല്ലത്തുവയലില്‍ കെ.ജെ അബ്രഹാം എന്നയാളുടെ ഉടമസ്ഥതയിലുള്ള നോബിള്‍ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണശാലക്ക് തീ പിടിച്ചു. ഇന്ന് പുലര്‍ച്ചെ 4 മണിയോട് ആയിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയുടെ സമയോജിത ഇടപെടല്‍മൂലം വന്‍ അപകടമാണ് ഒഴിവായത്.   അസിസ്റ്റന്റ്…

17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; ബിജെഡി നേതാവ് അറസ്റ്റിൽ

ഭുവനേശ്വർ ∙ ഒഡീഷയിൽ ഭുവനേശ്വർ മുൻസിപ്പൽ കോർപറേഷനിലെ (ബിഎംസി) ബിജു ജനതാദൾ (ബിജെഡി) അംഗം അമരേഷ് ജെന ബലാത്സംഗക്കേസിൽ അറസ്റ്റിൽ. പൊലീസ് കേസെടുത്തതോടെ വീട്ടിൽനിന്നു മുങ്ങിയ അമരേഷിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഒടുവിൽ, ബാലസോറിലെ നീലഗിരി പ്രദേശത്തെ…

തോട്ടിലേക്ക് വൈദ്യുതലൈൻ പൊട്ടിവീണു; കുളിക്കാൻ ഇറങ്ങിയ 18കാരൻ ഷോക്കേറ്റ് മരിച്ചു

മലപ്പുറം ∙ പൊട്ടിവീണ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് പതിനെട്ടു വയസ്സുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂദ് (18) ആണ് മരിച്ചത്. മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.   തോട്ടിലേക്കു വൈദ്യുതലൈൻ പൊട്ടിവീണു കിടന്നിരുന്നതാണ് അപകടകാരണമെന്നാണ്…

പഠനത്തിൽ മിടുക്കൻ, പ്രിയപ്പെട്ടവരെ കാണാൻ എല്ലാ വർഷവും അവധിക്ക് യുഎഇയിൽ: നോവായി മലയാളി യുവാവ്

ഷാർജ ∙ യുഎഇയിൽ ജനിച്ച് വളർന്ന മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ചത് പ്രവാസി സമൂഹത്തിൽ നോവായി. തിരുവനന്തപുരം സ്വദേശിയും ഷാർജ റോയൽ ഫ്ലൈറ്റിൽ അക്കൗണ്ട്സ് മാനേജരുമായ ജസ്റ്റിൻ -വിൻസി ജസ്റ്റിൻ ദമ്പതികളുടെ മകൻ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ (27)ആണ് കഴിഞ്ഞ…

ദമ്പതികൾ മരിച്ചനിലയിൽ; ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് സൂചന

കൊല്ലം ∙ ഏരൂരിൽ ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ. ആഴത്തിപ്പാറ സ്വദേശികളായ റെജി (56), പ്രശോഭ (48) എന്നിവരെയാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ നിലയിലാണ് പ്രശോഭയുടെ മൃതദേഹം കണ്ടെത്തിയത്.   തലയിൽനിന്നു രക്തം വാർന്ന…

പതിനേഴുകാരനെ പീഡിപ്പിച്ചു; ഒരു വര്‍ഷമായി ഒളിവിലായിരുന്ന പള്ളി വികാരി കോടതിയില്‍ കീഴടങ്ങി

കാസര്‍കോട്: പതിനേഴുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പള്ളി വികാരി കോടതിയില്‍ കീഴടങ്ങി. അതിരുമാവ് സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന എറണാകുളം കോതമംഗലം രാമല്ലൂരിലെ ടി മജോ എന്ന ഫാ. പോള്‍ തട്ടുംപറമ്പിലാണ് കാസര്‍കോട് ജില്ലാ കോടതിയില്‍ കീഴടങ്ങിയത്.  …

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൂപ്പര്‍വൈസര്‍ രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   ഇന്ന് രാവിലെയാണ് സംഭവം. വയനാട് നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച ആറു വയസുള്ള ബബിത എന്ന പെണ്‍കടുവയാണ് രാമചന്ദ്രനെ…

ഭക്ഷണമായി തണുത്ത ജൂസ് മാത്രം; അണുബാധ, തടി കുറയ്ക്കാൻ ഭക്ഷണം ക്രമീകരിച്ച വിദ്യാർഥി മരിച്ചു

തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി മരിച്ചു. കുളച്ചലിനു സമീപം പർനട്ടിവിള സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞു തിരുച്ചിറപ്പള്ളിയിലെ കോളജിൽ ചേരാനിരിക്കുകയായിരുന്നു. കോളജിൽ ചേരുന്നതിനു മുൻപ് തടി കുറയ്ക്കാനാണ് യുട്യൂബ്…

ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ

വാഷിങ്ടൻ∙ ലാൻഡിങ് ഗിയറിനുണ്ടായ തകരാറിനെ തുടർന്ന് തീയും പുകയും ഉയർന്നതോടെ ഡെൻവർ വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഒരാൾക്ക് നിസ്സാര പരുക്കേറ്റു.   ബോയിങിന്റെ 737 മാക്സ് 8 വിമാനം…