17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; ബിജെഡി നേതാവ് അറസ്റ്റിൽ

Spread the love

ഭുവനേശ്വർ ∙ ഒഡീഷയിൽ ഭുവനേശ്വർ മുൻസിപ്പൽ കോർപറേഷനിലെ (ബിഎംസി) ബിജു ജനതാദൾ (ബിജെഡി) അംഗം അമരേഷ് ജെന ബലാത്സംഗക്കേസിൽ അറസ്റ്റിൽ. പൊലീസ് കേസെടുത്തതോടെ വീട്ടിൽനിന്നു മുങ്ങിയ അമരേഷിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഒടുവിൽ, ബാലസോറിലെ നീലഗിരി പ്രദേശത്തെ ബെർഹാംപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

 

പൊലീസിൽനിന്നു രക്ഷപ്പെടാൻ വനത്തിനോട് ചേർന്നാണ് അമരേഷ് ഒളിവിൽ കഴിഞ്ഞിരുന്നത്. അറസ്റ്റിനു പിന്നാലെ അമരേഷിനെ ബിജെഡിയിൽനിന്നു സസ്പെൻഡ് ചെയ്തു. അമരേഷിന് അഭയം നൽകിയ അദ്ദേഹത്തിന്റെ അഞ്ച് സഹായികളെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

 

ലക്ഷ്മിസാഗർ പൊലീസ് സ്റ്റേഷനിൽ 19 വയസ്സുള്ള യുവതി രേഖാമൂലം നൽകിയ പരാതിയിലാണ് അമരേഷിനെതിരെ ബലാത്സംഗം, ഭ്രൂണഹത്യ, വഞ്ചന, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തത്. ആരോപണത്തിനു പിന്നിൽ‌ ബിജെപി ആണെന്നായിരുന്നു ഒളിവിൽ കഴിയുന്നതിനിടെ അമരേഷ് ചില മാധ്യമങ്ങളോട് പറഞ്ഞത്.

 

17 വയസ്സുള്ളപ്പോൾ വിവാഹ വാഗ്ദാനം നൽകി അമരേഷ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പുരിയിൽ എത്തിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നും ഗുളികകൾ നൽകി രണ്ടു മാസത്തെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചെന്നും പെൺകുട്ടി ആരോപിക്കുന്നു. ആരോടും ഇക്കാര്യം വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *