
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൂപ്പര്‍വൈസര്‍ രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. വയനാട് നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച ആറു വയസുള്ള ബബിത എന്ന പെണ്‍കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച രാമചന്ദ്രനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
രാമചന്ദ്രന്റെ തലയ്ക്ക് നാല് സ്റ്റിച്ചുണ്ട്. സന്ദര്‍ശന സമയത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. അവധി ദിവസമായതിനാല്‍ മൃഗശാലയില്‍ നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. ഈസമയത്താണ് രാമചന്ദ്രന് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്.