പതിനേഴുകാരനെ പീഡിപ്പിച്ചു; ഒരു വര്‍ഷമായി ഒളിവിലായിരുന്ന പള്ളി വികാരി കോടതിയില്‍ കീഴടങ്ങി

Spread the love

കാസര്‍കോട്: പതിനേഴുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പള്ളി വികാരി കോടതിയില്‍ കീഴടങ്ങി. അതിരുമാവ് സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന എറണാകുളം കോതമംഗലം രാമല്ലൂരിലെ ടി മജോ എന്ന ഫാ. പോള്‍ തട്ടുംപറമ്പിലാണ് കാസര്‍കോട് ജില്ലാ കോടതിയില്‍ കീഴടങ്ങിയത്.

 

പതിനേഴുവയസ്സുകാരനെ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. സംഭവത്തിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. കഴിഞ്ഞ വര്‍ഷമാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള കാലയളവില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.

 

പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് തള്ളിയതോടെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. കോടതി റിമാന്‍ഡ് ചെയ്തു. ചിറ്റാരിക്കാല്‍ പൊലീസ് കസ്റ്റഡിയപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *